KeralaLatest

പ്രായപൂര്‍ത്തിയാവാത്തവരുടെ വിവാഹം അധികൃതരെ അറിയിച്ചാല്‍ പ്രതിഫലം

“Manju”

Image result for പ്രായപൂര്‍ത്തിയാവാത്തവരുടെ വിവാഹം അധികൃതരെ അറിയിച്ചാല്‍ പ്രതിഫലം

ശ്രീജ.എസ്

കോഴിക്കോട്​: പ്രായപൂര്‍ത്തിയാവാത്തവരുടെ വിവാഹം അധികൃതരെ അറിയിച്ചാല്‍ 2,500 രൂപ പ്രതിഫലം ലഭിക്കും. വിവരങ്ങള്‍ നല്‍കുന്നവരുടെ യാതൊരു വിശദാംശങ്ങളും പുറത്തു വിടാതെ ആയിരിക്കും നടപടികള്‍. വനിതശിശുക്ഷേമ സമിതിക്കാണ്​ ഇതി​‍ന്റെ ചുമതല.​ ഈയിനത്തില്‍ നല്‍കാന്‍ അഞ്ച്​ ലക്ഷം രൂപ മാറ്റിവെക്കാന്‍ സംസ്​ഥാന സര്‍ക്കാര്‍ ഭരണാനുമതി നല്‍കി. രാജ്യത്ത്​ സ്ത്രീകള്‍ക്ക്​ 18 വയസ്സും പുരുഷന്​ ​ 21 വയസ്സുമാണ്​ വിവാഹ​പ്രായം. പെണ്‍കുട്ടികളുടെ വിവാഹപ്രായം കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തുന്നതിന്​ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്​.

Related Articles

Back to top button