EntertainmentLatest

മരയ്ക്കാര്‍; തിയേറ്ററുകളിൽ തിരയിളക്കം

“Manju”


കൊച്ചി: മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം തിയേറ്ററുകളിലെത്തി. ആവേശത്തില്‍ കേരളത്തിലെ തിയേറ്ററുകള്‍.
ആദ്യ ഷോ കാണാന്‍ മോഹന്‍ലാലും കൊച്ചിയിലെ സരിത സവിത സംഗീത തിയേറ്ററിലെത്തി.
ആരാധക ആവേശത്തില്‍ താരം അരമണിക്കൂറോളം കാറില്‍ കുടുങ്ങി .
മറ്റ് തിയേറ്ററുകളില്‍ 12.01ന് മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ ആദ്യ പ്രദര്‍ശനം തുടങ്ങി. സരിതയില്‍ മാത്രം പ്രദര്‍ശനം പന്ത്രണ്ടരയോടെയാണ് തുടങ്ങിയത്.
ലോകമെമ്ബാടും 4100 സ്ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്.
ആരാധകര്‍ക്ക് ഊര്‍ജം പകര്‍ന്ന് സിനിമയുടെ നിര്‍മാതാവ് ആന്റണി പെരുമ്ബാവൂര്‍, നടന്‍മാരായ സിദ്ദിഖ്, ഉണ്ണി മുകുന്ദന്‍, ഹണിറോസ് തുടങ്ങി നിരവധി താരങ്ങളും കൊച്ചി സരിത തിയേറ്ററില്‍ എത്തി. വിഡിയോ റിപ്പോര്‍ട്ട് കാണാം.

Related Articles

Back to top button