IndiaLatest

5ജി സര്‍വീസ് വര്‍ഷാവസാനം: കേന്ദ്രമന്ത്രി

“Manju”

ബിഎസ്‌എന്‍എല്‍ 4ജി സര്‍വീസ് ഉടനും ഇതര കമ്പനികളുടെ 5ജി സര്‍വീസ് ഈ വര്‍ഷാവസാനവും ഉണ്ടാകുമെന്ന് കേന്ദ്ര കമ്യൂണിക്കേഷന്‍ മന്ത്രി ദേവുസിന്‍ഹ് ചൗഹാന്‍.രാജ്യസഭയിലെ ചോദ്യോത്തര വേളയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം. ‘ബിഎസ്‌എന്‍എല്‍ 4 ജി സര്‍വീസ് ഉടന്‍ തുടങ്ങും. ഏറെക്കുറെ ഈ വര്‍ഷാവസാനം തന്നെ’ യുപി എംപി കുന്‍വാന്‍ രേവതി രാമന്‍ സിങ്ങിന്റെ ചോദ്യത്തിന് മറുപടി പറയവേ മന്ത്രി പറഞ്ഞു. കമ്പനിയുടെ നെറ്റ്‌വര്‍ക്ക് വിപുലപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും മന്ത്രി അറിയിച്ചു.

മറ്റു കമ്പനികളെ പോലെ രാജ്യത്തെല്ലായിടത്തും ബിഎസ്‌എന്‍എല്ലിന് 4 ജി കണക്ഷനില്ല. 2020 ല്‍ 4 ജി കണക്ടിവിറ്റി പൂര്‍ത്തീകരിക്കുമെന്നാണ് 2019 ല്‍ പ്രതീക്ഷിച്ചിരുന്നത്. 50,000 4 ജി സൈറ്റുകള്‍ക്കായി ടെണ്ടര്‍ വിളിക്കാനും 2019 അവസാനത്തില്‍ തീരുമാനിച്ചു. എന്നാല്‍ 2020 ല്‍ ടെലികമ്യൂണിക്കേഷന്‍ മന്ത്രാലയം ടെണ്ടര്‍ റദ്ദാക്കി. ചൈനീസ് കമ്പനികളെ ടെണ്ടറില്‍നിന്ന് ഒഴിവാക്കാനായിരുന്നു സര്‍ക്കാര്‍ പദ്ധതിയെന്ന് റിപ്പോര്‍ട്ടുണ്ട്.

Related Articles

Back to top button