IndiaLatest

മുലായം സിംഗ് യാദവിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍

“Manju”

ശ്രീജ.എസ്

ലക്‌നോ: ലക്‌നോവിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സമജ് വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍. മൂത്രാശയത്തിലുണ്ടായ അണുബാധയെ തുടര്‍ന്നു കഴിഞ്ഞ വെള്ളിയാഴ്ചയാണ് മുലായം സിംഗിനെ മെദാന്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയായ മുലായം സിംഗിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ചികിത്സ തുടരുകയാണെന്നും മെദാന്ത ആശുപത്രി ഡയറക്ടര്‍ ഡോക്ടര്‍ രാകേഷ് കപൂര്‍ പറഞ്ഞു. അദ്ദേഹം പൂര്‍ണമായും രോഗമുക്തനായില്ല. എന്നാല്‍ അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ സ്ഥിരതയുണ്ടെന്നും രാകേഷ് പറഞ്ഞു.

Related Articles

Back to top button