AlappuzhaKeralaLatest

ചെങ്ങന്നൂരിൽ ഫയര്‍ ഫോഴ്‌സ്, ഫെഡറല്‍ ബാങ്ക്, കോഫി ഹൗസ് ജീവനക്കാരെ കോവിഡ് ടെസ്റ്റിന് വിധേയമാക്കി.

“Manju”

അജിത് ജി. പിള്ള

ചെങ്ങന്നൂര്‍: സമ്പര്‍ക്കത്തെ തുടര്‍ന്ന് കോവിഡ് ടെസ്റ്റിന് വിധേയമാക്കിയ ഫയര്‍ ഫോഴ്‌സ്, ഫെഡറല്‍ ബാങ്ക്, കോഫി ഹൗസ് ജീവനക്കാരില്‍ 31 പേരുടെയും ഫലം നെഗറ്റീവാണെന്ന് നഗരസഭാ ചെയര്‍മാന്‍ കെ.ഷിബുരാജന്‍ അറിയിച്ചു. കോഫി ഹൗസ് ജീവനക്കാരായ ഏഴ് പേര്‍ക്ക് പ്രാഥമിക സമ്പര്‍ക്കമുള്ളതിനാല്‍ ആര്‍റ്റിപിസിആര്‍ ടെസ്റ്റാണ് നടത്തിയത്. ഇതിന്റെ ഫലം (14-08-2020) ലഭിക്കാനാണ് സാദ്ധ്യത. നിലവില്‍ ജോലി ചെയ്തുകൊണ്ടിരുന്ന ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ മുഴുവന്‍ ജോലിക്കാര്‍ക്കും കോവിഡ് സ്ഥിരീകരിച്ച പാലോടുള്ള വ്യാപാര സ്ഥാപനത്തില്‍ പോയതിനാലാണ് സഹപ്രവര്‍ത്തകരായ 18 പേരെ ആന്റിജന്‍ ടെസ്റ്റിന് വിധേയരാക്കിയത്. ഫെഡറല്‍ ബാങ്ക് ചെങ്ങന്നൂര്‍ ശാഖയിലെ ജീവനക്കാരിയുടെ സഹോദരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ബാങ്കിലെ 13 പേര്‍ക്ക് ആന്റിജന്‍ ടെസ്റ്റ് നടത്തിയത്. കോഫി ഹൗസിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനാലാണ് ജീവനക്കാരായ ഏഴുപേര്‍ക്ക് ആര്‍റ്റിപിസിആര്‍ ടെസ്റ്റ് നടത്തിയത്. കോവിഡ് ബാധിച്ചവരുമായി സമ്പര്‍ക്കമുണ്ടായതിനെ തുടര്‍ന്നാണ് കോഫി ഹൗസും ഫെഡറല്‍ ബാങ്ക് ശാഖയും അടച്ചതെന്ന് നഗരസഭാ ചെയര്‍മാന്‍ കെ.ഷിബുരാജന്‍ പറഞ്ഞു.

Related Articles

Back to top button