KeralaLatestWayanad

ദുരന്ത ബാധിതര്‍ക്കുള്ള പീപ്പിള്‍സ് ഫൌണ്ടേഷന്‍റെ പുനരധിവാസ പദ്ധതി പൂര്‍ത്തിയാവുന്നു

“Manju”

ശ്രീജ.എസ്

വയനാട്ടിലെ പുത്തുമല ദുരന്ത ബാധിതരായ ആറ് കുടുംബങ്ങള്‍ക്കുള്ള പീപ്പിള്‍സ് ഫൌണ്ടേഷന്‍റെ പുനരധിവാസ പദ്ധതി പൂര്‍ത്തിയാവുന്നു. മേപ്പാടിക്കടുത്ത് കാപ്പുംകൊല്ലിയില്‍ നിര്‍മ്മാണം പൂര്‍ത്തിയാവുന്ന വീടുകള്‍ക്ക് പുറമെ പ്രളയബാധിതര്‍ക്കായുള്ള എട്ട് വീടുകള്‍ കൂടി വിവിധയിടങ്ങളില്‍ നിര്‍മ്മാണം പൂര്‍ത്തിയായിവരികയാണ്. സര്‍ക്കാറിന്‍റെ ഹര്‍ഷം പദ്ധതി പ്രകാരം 10 വീടുകളും പീപ്പിള്‍സ് ഫൌണ്ടേഷന്‍ പുത്തുമലക്കാര്‍ക്കായി നിര്‍മ്മിക്കുന്നുണ്ട്.

മേപ്പാടി കാപ്പുംകൊല്ലിയില്‍ കേലച്ചന്‍തൊടി നഫീസ പീപ്പിള്‍സ് ഫൌണ്ടേഷന് കൈമാറിയ 35 സെന്‍റ് സ്ഥലത്താണ് പുത്തുമല ദുരന്തബാധിതരായ ആറ് കുടുംബങ്ങള്‍ക്കായുള്ള വീടുകള്‍ ഉയരുന്നത്. രണ്ട് കിടപ്പുമുറികള്‍ അടുക്കള, ഹാള്‍, ശുചിമുറി എന്നിവയടങ്ങിയ വീടുകള്‍ ഈ മാസം തന്നെ ഗുണഭോക്തക്കള്‍ക്ക് കൈമാറും.

Related Articles

Back to top button