KeralaLatestThiruvananthapuram

വെഞ്ഞാറമൂട് ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ കോവിഡ്19 ബോധവൽക്കരണ പരിപാടി

“Manju”

കൃഷ്ണകുമാര്‍ സി

വെഞ്ഞാറമൂട് : കോവിഡ്19 പ്രതിരോധ പ്രവർത്തനങ്ങളിൽ റസിഡൻസ് അസോസിയേഷൻ അംഗങ്ങളുടെ പങ്കാളിത്തം ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി വെഞ്ഞാറമൂട് ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ നടത്തുന്ന ബോധവൽക്കരണ പരിപാടിയ്ക്ക് വയ്യേറ്റ് റസിഡൻസ് അസോസിയേഷനിൽ തുടക്കം. വയ്യേറ്റ് ന്യൂസ് ബ്യൂറോ സെന്ററിൽ നടന്ന ബോധവൽക്കരണ പരിപാടിയിൽ വെഞ്ഞാറമൂട് എസ് ഐ ശ്രീകുമാർ ക്ലാസ്സുകൾ നയിച്ചു. അസോസിയേഷൻ പ്രസിഡന്റ് ബാബു മാണിക്കമംഗലം അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി സുധാകരൻ, വൈസ് പ്രസിഡന്റ് സോമശേഖരൻ നായർ , ട്രഷറർ തുളസി, സി പി ഒ മാരായ ഷിബു, ഷിബിലി തുടങ്ങിയവർ പങ്കെടുത്തു. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വാർഡ് തല ആരോഗ്യ സമിതിയുടെ നേതൃത്വത്തിൽ ബോധവൽക്കരണവും വീടുകൾ തോറും ലഘുലേഖ വിതരണവും നടത്താൻ തുടർന്ന് നടന്ന എക്സിക്യൂട്ടീവ് യോഗത്തിൽ തീരുമാനമായി. പൊതു സ്ഥലങ്ങളിൽ വാട്ടർ ടാങ്ക്, ഹാന്റ് വാഷ് സംവിധാനങ്ങൾ ഒരുക്കുവാനും യോഗം തീരുമാനിച്ചു.

 

Related Articles

Back to top button