KeralaLatestThrissur

ഓണത്തോടനുബന്ധിച്ച് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സൗജന്യ പലവ്യഞ്ജന കിറ്റുകളുടെ വിതരണം പുന്നയൂർക്കുളത്ത് പുരോഗമിക്കുന്നു.

“Manju”

ബിന്ദുലാൽ തൃശ്ശൂർ
ഓണത്തോടനുബന്ധിച്ച് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സൗജന്യ പലവ്യഞ്ജന കിറ്റുകളുടെ വിതരണം പുന്നയൂർക്കുളത്ത് പുരോഗമിക്കുന്നു.

ആദ്യഘട്ടത്തിൽ മഞ്ഞ കാർഡുടമകളായ 499 കുടുംബങ്ങൾക്കുള്ള ഓണക്കിറ്റുകൾ പഞ്ചായത്ത് പരിധിയിൽ വരുന്ന മുഴുവൻ റേഷൻകടകളിലും എത്തിച്ചു. 11 ഇനം അവശ്യസാധനങ്ങളടങ്ങിയ കിറ്റുകളാണ് നൽകുന്നത്.

അടുത്ത ഘട്ടത്തിലേക്കുള്ള കിറ്റുകളുടെ പാക്കിങ് പുരോഗമിക്കുകയാണെന്ന് പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡന്റ് എ. ഡി ധനീപ് അറിയിച്ചു.

Related Articles

Back to top button