KeralaLatest

ആറളത്ത് പ്രതിഷേധം

“Manju”

കണ്ണുര്‍: കര്‍ഷകനെ ആന ചവിട്ടിക്കൊന്ന സംഭവത്തില്‍ വന്‍ പ്രതിഷേധം. ആറളം ഫാമിലെ ബ്ലോക്ക് ഏഴിലാണ് വിറക് ശേഖരിക്കാന്‍ പോയ കര്‍ഷകനായ ദാമുവിനെയാണ് കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയത്. രാവിലെ പതിന്നൊന്നരയോടെയായിരുന്നു സംഭവം.മൃതദേഹം സ്ഥലത്തുനിന്ന് മാറ്റാന്‍ അനുവദിക്കില്ലെന്ന് കര്‍ഷകര്‍ പറയുന്നു. പോലീസിന്റെ ഇന്‍ക്വസ്റ്റ് നടപടി പൂര്‍ത്തിയാക്കാന്‍ അനുവദിക്കും. എന്നാല്‍ ജില്ലാ കലക്ടര്‍ അടക്കമുള്ളവര്‍ സ്ഥലത്തെത്തി ആനയെ പ്രതിരോധിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കിയാല്‍ മാത്രമേ മൃതദേഹം വിട്ടുനല്‍കുവെന്ന് കര്‍ഷകര്‍ പറയുന്നത്. ആറളത്ത് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്ന പത്താമത്തെയാളാണ് ദാമു.

Related Articles

Back to top button