KeralaLatest

ഡ്രൈവിംഗ് ടെസ്റ്റ് ഇല്ലാതെ ലൈസന്‍സ് നേടാവുന്ന പുതിയ ചട്ടം അടുത്ത മാസം ഒന്നു മുതല്‍

“Manju”

തിരുവനന്തപുരം: അംഗീകൃത പരിശീലന കേന്ദ്രങ്ങള്‍ വഴി ഡ്രൈവിംഗ് ടെസ്റ്റ് ഇല്ലാത്ത ഇനി ലൈസന്‍സ് നേടാവുന്ന പുതിയ ചട്ടം അടുത്ത മാസം ഒന്നു മുതല്‍ നിലവില്‍ വരും. കേന്ദ്ര മോട്ടോര്‍ വാഹന നിയമങ്ങള്‍ ഭേദഗതി ചെയ്ത് റോഡ് ട്രാന്‍സ്‌പോര്‍ട്ട്- ഹൈവേ മന്ത്രാലയം കഴിഞ്ഞ ആഴ്ച പുറത്തിറക്കിയ വിജ്ഞാപനത്തില്‍ കേന്ദ്രസര്‍ക്കാര്‍ ചുമതലപ്പെടുത്തുന്ന ഏജന്‍സികള്‍ക്ക് അക്രഡിറ്റഡ് ഡ്രൈവിങ് പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങാമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതുപ്രകാരം റീജനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് നടത്തുന്ന ഡ്രൈവിങ് ലൈസന്‍സ് പരീക്ഷ വൈകാതെ ഇല്ലാതാകും. പകരം നിശ്ചിത മാനദണ്ഡങ്ങളോടെ പ്രവര്‍ത്തിക്കുന്ന അംഗീകൃത പരിശീലന കേന്ദ്രങ്ങളില്‍ പരിശീലനം കഴിഞ്ഞ് റോഡ് പരീക്ഷയില്ലാതെ ഡ്രൈവിങ് ലൈസന്‍സ് നേടാം.

മോട്ടോര്‍ സൈക്കിള്‍, ഓട്ടോറിക്ഷ, കാര്‍ എന്നിവക്കായി പരിശീലനകേന്ദ്രം തുടങ്ങാന്‍ കുറഞ്ഞത് ഒരേക്കര്‍ സ്ഥലം അപേക്ഷിക്കുന്ന ആളുടെ പേരിലോ പാട്ടത്തിനെടുത്ത ഭൂമിയായോ വേണമെന്ന് ചട്ടത്തില്‍ പറയുന്നു. ഹെവി വാഹനങ്ങള്‍ക്ക് ലൈസന്‍സ് നല്‍കാനുള്ള കേന്ദ്രമാണെങ്കില്‍ രണ്ട് ഏക്കര്‍ സ്ഥലം വേണം. നിലവില്‍ മലപ്പുറം എടപ്പാളിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവിങ് ട്രെയിനിങ് റിസര്‍ച്ച്‌ സെന്ററിലെ കോഴ്‌സ് പൂര്‍ത്തിയാവുന്നവര്‍ക്ക് സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് ലൈസന്‍സ് നല്‍കുന്നുണ്ട്.

Related Articles

Back to top button