KeralaLatest

കരുതലും കാരുണ്യവുമായി കിഷോര്‍ കുമാര്‍

“Manju”

കോട്ടയം: കരുതലും കാരുണ്യവും താങ്ങും തണലുമായി തിരുവഞ്ചൂര്‍ മധുനിലയത്തില്‍ കിഷോര്‍കുമാറിന്റെ ഓട്ടോറിക്ഷ ഓടുകയാണ്. കോവിഡിന്റെ ആദ്യഘട്ടത്തിലും രണ്ടാം ഘട്ടത്തിലുമായി നൂറിലേറെ കോവിഡ് രോഗികളെയാണ് കിഷോറിന്റെ ഓട്ടോയില്‍ ആശുപത്രിയില്‍ എത്തിച്ചത്. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ എപ്പോള്‍ വിളിച്ചാലും കിഷോര്‍ തന്റെ ഓട്ടോയുമായി അടുത്തെത്തും. നാട്ടുകാരും വീട്ടുകാരും അയല്‍വാസികളും പകച്ച്‌ മാറിനില്‍ക്കുന്ന വേളയിലാണ് ഒരു മടിയോ ഭയമോ കൂടാതെ കോവിഡ് രോഗികളെ ആശുപത്രിയില്‍ എത്തിക്കുന്നത്. ചിലര്‍ പണം തരും, ചിലര്‍ കുറച്ച്‌ പണം തരും, മറ്റുചിലര്‍ പണം തരാറില്ല. എന്നാലും പരാതിയോ പരിഭവമോ ഇല്ലാതെ കിഷോര്‍ കര്‍മ്മനിരതനാണ്. ഇദ്ദേഹം അയര്‍ക്കുന്നം ഗ്രാമപഞ്ചായത്തിലാണ് താമസിക്കുന്നതെങ്കിലും തിരുവഞ്ചൂരിന്റെ സമീപ പ്രദേശമായ വിജയപുരം, മണര്‍കാട് എന്നി പഞ്ചായത്തിലെ രോഗികളെയും ആശുപത്രിയില്‍ എത്തിക്കുന്നു.ഏകദേശം ഏഴ് വാര്‍ഡിലെ ജനങ്ങളാണ് കിഷോറിനെ ആശ്രയിക്കുന്നത്.

Related Articles

Back to top button