KasaragodKeralaLatest

യുവാക്കള്‍ കാര്‍ഷിക മേഖലയിലേക്ക് കടന്നു വരുന്നത് വലിയ പ്രതീക്ഷ; മന്ത്രി വി എസ് സുനില്‍ കുമാര്‍

“Manju”

ശ്രീജ.എസ്

കാസര്‍ഗോഡ്‌: കാര്‍ഷിക മേഖയിലേക്ക് കൂടുതലും കടന്നു വരുന്നത് യൂവാക്കളാണെന്നത് വലിയ പ്രതീക്ഷയാണ്. കോവിഡ് 19 പശ്ചാത്തലത്തിലും കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട ധാരാളം സംരംഭങ്ങള്‍ ആരംഭിക്കാന്‍ നമുക്ക് സാധിച്ചുവെന്നത് വലിയൊരു നേട്ടമാണെന്നും കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു. കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ ബിരിക്കുളത്ത് ആരംഭിച്ച ‘കര്‍ഷകരുടെ കട’ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഒരു നാടിന്റെ സുസ്ഥിര വികസനത്തിന് കാര്‍ഷികാധിഷ്ഠിത മേഖലയിലെ വളര്‍ച്ചയിലൂടെ നമ്മുടെ സമ്പദ്ഘടന ശക്തിപ്പെടുത്തുക എന്നത് പ്രധാനമാണെന്നും മന്ത്രി പറഞ്ഞു. കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ കര്‍ഷകരുടെ കൂട്ടായമയിലാണ് കര്‍ഷകരുടെ കട രൂപീകരിച്ചത്. കാര്‍ഷിക ഉത്പന്നങ്ങള്‍, പാല്‍, പാലുത്പന്നങ്ങള്‍, തേന്‍ തേയില, കാപ്പി, എലം, ഗ്രാമ്പു തുടങ്ങിയവയെല്ലാം ഇവിടെ ലഭ്യമാണ്. കൃഷിവകുപ്പിന്റെ സഹകരത്തോടെയാണ് കട ആരംഭിച്ചത്.

Related Articles

Back to top button