IndiaKeralaLatest

ജമ്മുവില്‍ കനത്ത മഴ;

“Manju”

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

ജമ്മു: കനത്ത മഴയെത്തുടര്‍ന്ന് ജമ്മുവില്‍ കോണ്‍ക്രീറ്റ് പാലം തകര്‍ന്നു. നദിക്ക് കുറുകെയുള്ള പാലമാണ് ശക്തമായ കുത്തൊഴുക്കില്‍ തകര്‍ന്നത്. തവി നദിയിലേക്ക് ഒഴുകുന്ന ചെറുനദിയിലെ കോണ്‍ക്രീറ്റ് പാലമാണ് ശക്തമായ ഒഴുക്കില്‍ തകര്‍ന്നു വീണത്. തകര്‍ന്ന പാലത്തിന്റെ ഒരു ഭാഗം ഒന്നാകെ നദിയിലേക്ക് മറിഞ്ഞുവീണ് ഒലിച്ചുപോകുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.

കഴിഞ്ഞ കുറച്ചുദിവസമായി ജമ്മുകശ്മീരില്‍ ശക്തമായ മഴ തുടരുകയാണ്. തവി ഉള്‍പ്പെടെയുള്ള നദികളില്‍ വെള്ളപ്പൊക്കമുണ്ടായതിനെ തുടര്‍ന്ന് നിരവധി വീടുകള്‍ ഒലിച്ചുപോയി. ജമ്മുവിലെ ദേശീയപാതകളില്‍ ഉള്‍പ്പെടെ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. മണ്ണിടിച്ചിലിനെ തുടര്‍ന്ന് ദേശീയപാത വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു.

റിയാസി ജില്ലയിലുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് മൂന്നുപേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. 30 വയസ്സുള്ള ഗൃഹനാഥനും ഭാര്യയും മകനുമാണ് മരണപ്പെട്ടത്. ദല്‍വാസ്രംബാന്‍ മേഖലയിലാണ് ഗതാഗതം തടസ്സപ്പെട്ടത്. രംബാന്‍, ജമ്മു, ശ്രീനഗര്‍, ഉദ്ധംപൂര്‍ മേഖലകളില്‍ ആളുകള്‍ റോഡിലെ സ്ഥിതി മനസ്സിലാക്കിയ ശേഷമേ യാത്ര പോകാവൂവെന്ന് പൊലീസ് അറിയിച്ചു. ഇത് രണ്ടാം തവണയാണ് മണ്ണിടിച്ചിലിനെ തുടര്‍ന്ന് ദേശീയപാത തടസ്സപ്പെടുന്നത്. ഓഗസ്റ്റ് 14ന് രംബാനിലുണ്ടായ മണ്ണിടിച്ചിലില്‍ 200 ഓളം വാഹനങ്ങള്‍ കുടുങ്ങിപ്പോയിരുന്നു.

Related Articles

Back to top button