KeralaLatestSports

വേള്‍ഡ് കപ്പ്: ടീമുകള്‍ ഇന്ന് മുതല്‍ തലസ്ഥാനത്ത് എത്തും

“Manju”

തിരുവനന്തപുരം : ലോകകപ്പ് ക്രിക്കറ്റ് ആവേശത്തിലേക്ക് കേരളവും. കാര്യവട്ടം ഗ്രീൻഫീല്‍ഡ് സ്റ്റേഡിയത്തില്‍ 29 മുതല്‍ നടക്കുന്ന സന്നാഹ മത്സരങ്ങള്‍ക്കായി ടീമുകള്‍ ഇന്ന് മുതല്‍ എത്തും. ദുബൈയില്‍ നിന്നുളള വിമാനത്താവളത്തില്‍ ദക്ഷിണാഫ്രിക്കൻ ടീമാണ് ആദ്യം തലസ്ഥാനത്ത് എത്തുക. അഫ്ഗാനിസ്ഥാൻ ടീം 26നും ഓസ്‌ട്രേലിയ, നെതര്‍ലൻഡ്‌സ് ടീമുകള്‍ 28നും ന്യൂസീലൻഡ് 30നും തിരുവനന്തപുരത്ത് എത്തും. ഒക്ടോബര്‍ ഒന്നിനാണ് ഇന്ത്യൻ ടീം എത്തുക.
ഇന്ത്യ, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക ടീമുകള്‍ കോവളം ലീല റാവിസ് ഹോട്ടലിലും ന്യൂസീലൻഡ്, അഫ്ഗാനിസ്ഥാൻ ടീമുകള്‍ ഹയാത്ത് റീജൻസിയിലും നെതര്‍ലൻഡ്‌സ് താജ് വിവാന്തയിലുമാണ് താമസിക്കുക. 29 ന് ദക്ഷിണാഫ്രിക്ക – അഫ്ഗാനിസ്ഥാൻ, 30ന് ഓസ്‌ട്രേലിയ – നെതര്‍ലൻഡ്‌സ്, ഒക്ടോബര്‍ 2 ന് ന്യൂസീലൻഡ് – ദക്ഷിണാഫ്രിക്ക, 3ന് ഇന്ത്യ – നെതര്‍ലൻഡ്‌സ് സന്നാഹ മത്സരങ്ങളാണ് കാര്യവട്ടം ഗ്രീൻഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുക.
26 മുതലാണ് ടീമുകള്‍ മത്സരത്തിനായി ഇറങ്ങുക. ഇന്ത്യൻ ടീമിന്റെ പരിശീലനം ഒക്ടോബര്‍ 2 ന് ഉച്ചയ്‌ക്ക് 2 മുതല്‍ 5 വരെ സ്‌പോര്‍ട്‌സ് ഹബ് സ്റ്റേഡിയത്തിലാണ്. സ്റ്റേഡിയത്തില്‍ മത്സരം നടക്കുന്ന ദിവസങ്ങളില്‍ തുമ്പ സെന്റ് സേവ്യേഴ്‌സ് കോളജ് ഗ്രൗണ്ടിലാവും മറ്റു ടീമുകളുടെ പരിശീലനം.

Related Articles

Back to top button