InternationalLatest

ലോകത്തിലെ പ്രായം കൂടിയ ബ്ലോഗര്‍ അന്തരിച്ചു.

109 വയസ്സായിരുന്നു.

“Manju”

‘എന്ത് ചെയ്യണമെങ്കിലും പ്രായം നിങ്ങള്‍ക്കൊരു തടസല്ല’ എന്ന് പറഞ്ഞ് ലോകത്തെ പ്രചോദിപ്പിച്ച ബ്ലോഗര്‍ ‍ഡാഗിനി വാല്‍ബോര്‍ഗ് എറിക് സെണ്‍ അന്തരിച്ചു. മെയ് മാസത്തില്‍ 110-ാം പിറന്നാള്‍ ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. 1912 മെയ് 8 നാണ് ജനനം. എട്ട് വര്‍ഷത്തെ പഠനത്തിന് ശേഷം ഒരു ഫാക്ടറിയില്‍ അവര്‍ ജോലിക്ക് കയറുകയായിരുന്നു. 20 വര്‍ഷം അവിടെ ജോലിചെയ്തശേഷം സ്റ്റോക്ക് ഹോമിന് വടക്കുന്ന ഒരു കോര്‍സെറ്റ് ഫാക്ടറിയില്‍ ജോലിയ്ക്ക് കയറി. അവിടെ വച്ചാണ് രണ്ടാമത്തെ ഭര്‍ത്താവിനെ കണ്ടെത്തുന്നത്. അന്ന് 39 വയസ്സായിരുന്നു. അതിനുശേഷം സ്വീഡിഷ് സോഷ്യല്‍ ഇന്‍ഷുറന്‍സ് ഏജന്‍സിയില്‍ ജോലിചെയ്തു. കഴിഞ്ഞവര്‍ഷം സോഷ്യല്‍ ഇന്‍ഷുറന്‍സ് ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറുന്നതുവരെ അവര്‍ ഏകാന്തജീവിതമാണ് നയിച്ചിരുന്നത്.
99 വയസ്സുള്ളപ്പോഴാണ് അവര്‍ കംപ്യൂട്ടര്‍ കോഴ്സിന് ചേരുന്നത്. അടുത്ത വര്‍ഷം സ്വന്തമായി ബ്ലോക് ആരംഭിച്ചു. അവിടെ അവര്‍ സ്വയം വിളിച്ചിരുന്നത് ബോജന്‍‍ എന്നായിരുന്നു.ജനുവരി 28 നാണ് അവസാനായി ബ്ലോഗ് എഴുതിയത്. അത് ഇപ്രകാരമായിരുന്നു. “തനിക്ക് പൂചയെപ്പോലെ ഒന്‍പത് ജീവിതങ്ങളുണ്ട്. പക്ഷെ അത് എങ്ങനെ ജീവിക്കണമെന്നറിയില്ല” ആയിരക്കണക്കിന് ഫോളോവേഴ്സുണ്ടായിരുന്ന അവര്‍ സ്വീഡിഷ് റേഡിയോ ഷോകളിലും, ടി.വി.ഷോകളിലും പങ്കെടുത്തിരുന്നു.

Related Articles

Back to top button