InternationalLatest

ഏഴ് ജീവനുകള്‍ക്ക് ജന്മം കൊടുത്ത് രണ്ടര വയസ്സുകാരന്‍

“Manju”

റഷ്യ : രണ്ടര വയസ്സുകാരന്റെ അവയവങ്ങള്‍ ഏഴുപേര്‍ക്ക് പുതുജീവനേകി. കളിക്കുന്നതിനിടെ അയല്‍വാസിയുടെ ബാല്‍ക്കണിയില്‍ നിന്ന് അബദ്ധത്തില്‍ താഴെ വീണ ജാഷ് ഒസയെന്ന ബാലന്റെ അവയവങ്ങളാണ് നാലു മുതല്‍ 17 വയസ്സുവരെയുള്ള ഏഴുപേരെ ജീവിതത്തിലേയ്ക്ക് മടക്കിക്കൊണ്ടുവന്നത്. ഡിസംബര്‍ 9 നാണ് ഓസയ്ക്ക് അപകടം ഉണ്ടായത്. വീഴ്ചയില്‍ മസ്തിഷ്‌കത്തില്‍ രക്തസ്രാവവും വീക്കവും ഉണ്ടായി. ഡിസംബര്‍ 14 കുഞ്ഞിന്റെ മസ്‌കിഷ്‌ക മരണം സ്ഥിരീകരിച്ചു. ഇതോടെ കുഞ്ഞിന്റെ മാതാപിതാക്കളായ സഞ്ജീവ് ഓസയും അര്‍ച്ചനയും കുഞ്ഞിന്റെ അവയവങ്ങള്‍ ദാനംചെയ്യാന്‍ സമ്മതം നല്‍കി.

 

Related Articles

Back to top button