IndiaLatest

ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ വ​നി​ത ട്വ​ന്റി20 പ​ര​മ്പ​ര; ഇ​ന്ത്യ​യ്ക്ക് ജ​യം

“Manju”

ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ വ​നി​ത ട്വ​ന്റി20 പ​ര​മ്പ​ര​യി​ലെ മൂ​ന്നാ​മ​ത്തെ​യും അ​വ​സാ​ന​ത്തെ​യും മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ക്ക് അ​ഞ്ചു വി​ക്ക​റ്റിന്റെ ആ​ശ്വാ​സ ജ​യം. ഇം​ഗ്ല​ണ്ട് ആ​ദ്യ ര​ണ്ടു മ​ത്സ​ര​ങ്ങ​ളും ജ​യി​ച്ച് പ​ര​മ്പ​ര സ്വന്തമാക്കിയിരുന്നു. ടോ​സ് നേ​ടി ആദ്യ ബാ​റ്റിങ്ങിനിറങ്ങിയ ഇം​ഗ്ല​ണ്ട് 20 ഓ​വ​റി​ൽ 126 റ​ൺ​സി​ന് പു​റ​ത്താ​യി. ഇന്ത്യ 19 ഓ​വ​റി​ൽ 130 റൺസടിച്ച് വിജയ തീരത്തെത്തി. 48 റ​ൺ​സെ​ടു​ത്ത സ്മൃ​തി മ​ന്ദാ​ന​യാ​ണ് ഇന്ത്യയുടെ ടോ​പ് സ്കോ​റ​ർ. ഇം​ഗ്ലണ്ടിനായി ക്യാ​പ്റ്റ​ൻ ഹെ​ത​ർ നൈ​റ്റ് (52) അ​ർ​ധ​ശ​ത​കം നേടി.

ശ്രേ​യ​ങ്ക പാ​ട്ടി​ലും ഷെ​യ്ഖ ഇ​ഷാ​ഖും ഇ​ന്ത്യ​ക്കു​വേ​ണ്ടി മൂ​ന്നു വീ​ത​വും അ​മ​ൻ​ജോ​ത് കൗ​റും രേ​ണു​ക സി​ങ്ങും ര​ണ്ടു വീ​ത​വും വി​ക്ക​റ്റെ​ടു​ത്തു. ഇ​ന്ത്യ​ക്ക് മൂ​ന്നാം ഓ​വ​റി​ൽ സ്കോ​ർ 11ൽ നിൽക്കേ ​ഓ​പ​ണ​ർ ഷ​ഫാ​ലി വ​ർ​മ​യെ (6) ന​ഷ്ട​പ്പെ​ട്ടു. 12ാം ഓ​വ​റി​ൽ ജെ​മീ​മ​യെ (29) ചാ​ർ​ളി ഡീ​ൻ വി​ക്ക​റ്റി​നു മു​ന്നി​ൽ കു​രു​ക്കി. 16ാം ഓ​വ​റി​ൽ ദീ​പ്തി ശ​ർ​മ​യെ​യും (12) കെം​പ് പു​റ​ത്താ​ക്കി. അ​ർ​ധ​ശ​ത​ക​ത്തി​ലേ​ക്കു നീ​ങ്ങി​യ സ്മൃ​തി 17ാം ഓ​വ​ർ തീ​ര​വെ സോ​ഫി എ​ക്കി​ൾ​സ്റ്റോ​ണി​ന് വി​ക്ക​റ്റ് ന​ൽ​കി. റി​ച്ച ഘോ​ഷി​നെ എ​ക്കി​ൾ​സ്റ്റോ​ൺ ബൗ​ൾ​ഡാ​ക്കി​യെ​ങ്കി​ലും ക്യാ​പ്റ്റ​ൻ ഹ​ർ​മ​ൻ​പ്രീ​തും (6 നോ​ട്ടൗ​ട്ട്) അ​മ​ൻ​ജോ​ത് കൗ​റും (13 നോ​ട്ടൗ​ട്ട്) ചേ​ർ​ന്ന് ഇന്ത്യയെ വിജയിപ്പിക്കുകയായിരുന്നു.

Related Articles

Back to top button