IndiaLatest

നടി രാഗിണി ദ്വിവേദിയുടെ വീട്ടില്‍ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് റെയ്ഡ്

“Manju”

സിന്ധുമോള്‍ ആര്‍
ബംഗളുരു: മയക്കുമരുന്ന് കേസില്‍ നടി രാഗിണി ദ്വിവേദിയുടെ വീട്ടില്‍ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തുന്നു. ബംഗുളുരു എലഹങ്കയിലെ ഫ്ലാറ്റിലാണ് റെയ്ഡ്. രാഗിണിയുടെ സുഹൃത്ത് രവിശങ്കറിനെ മയക്കുമരുന്ന് കേസില്‍ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ആര്‍.ടി.ഒ ഓഫിസിലെ ഉദ്യോഗസ്ഥനാണ് രവിശങ്കര്‍.
രാഗിണിയോട് വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സി.സി.ബി ആവശ്യപ്പെട്ടിരുന്നുവെങ്കില്‍ ഇവര്‍ ഹാജരായിരുന്നില്ല. സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിന് മുമ്ബാകെ ഹാജരാകാന്‍ നടി രാഗിണി ദ്വിവേദി കൂടുതല്‍, സമയം ആവശ്യപ്പെട്ടെങ്കിലും അന്വേഷണ സംഘം അനുമതി നല്‍കിയിരുന്നില്ല. ഇന്നു തന്നെ ഹാജരാകണമെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു. തുടര്‍ന്നാണ് ഇന്ന് നടിയുടെ വീട്ടില്‍ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് റെയ്ഡ് ആരംഭിച്ചത്.
സംവിധായകന്‍ ഇന്ദ്രജിത് ലങ്കേഷിന്‍റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കന്നഡ സിനിമാരംഗത്തെ നിരവധി പേര്‍ കേസില്‍ കുടുങ്ങുമെന്നാണ് അറിയുന്നത്. ലങ്കേഷിന്‍റെ മൊഴി അടിസ്ഥാനപ്പെടുത്തി സിനിമ മേഖലയില്‍ നിന്നുള്ളവരെ സംശയത്തിന്‍റെ നിഴലില്‍ നിര്‍ത്തുന്നത് ശരിയല്ലെന്ന് കര്‍ണാടക ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസ്താവനയിലൂടെ അറിയിച്ചു.

Related Articles

Back to top button