IndiaKeralaLatest

പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി: പണം നല്‍കിയത്​ യോഗ്യതയില്ലാത്തവര്‍ക്ക്​, കേന്ദ്രം

“Manju”

സിന്ധുമോൾ. ആർ

ന്യൂഡല്‍ഹി: പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതിയില്‍ യോഗ്യതയില്ലാവര്‍ വന്‍തോതില്‍ കടന്നു കൂടിയതായി കേന്ദ്രസര്‍ക്കാര്‍. കേന്ദ്രകാര്‍ഷികമന്ത്രാലയമാണ്​ റിപ്പോര്‍ട്ട്​ പുറത്ത്​ വിട്ടത്​. പദ്ധതിയുടെ ആനുകൂല്യം നേടിയ 12 ലക്ഷം പേരെ പരിശോധിച്ചതില്‍ 4 ശതമാനം പേര്‍ക്കും യോഗ്യതയില്ലെന്നാണ്​ കണ്ടെത്തല്‍.

പദ്ധതിക്കായി അപേക്ഷിക്കാത്തവരെ പോലും ഇതി​ന്റെ ഭാഗമാക്കിയിട്ടുണ്ടെന്നാണ്​ കണ്ടെത്തല്‍. കണക്കുകളനുസരിച്ച്‌​ ഏകദേശം 10 കോടി പേരാണ്​ ഇതുവരെ പദ്ധതിക്കായി അപേക്ഷിച്ചത്​. ഇതില്‍ 40 ലക്ഷം പേര്‍ക്കും യോഗ്യതയില്ലെന്നാണ്​ കൃഷിമന്ത്രാലയം വ്യക്​തമാക്കുന്നത്​. യോഗ്യതയില്ലാത്തവര്‍ക്ക്​ പണം നല്‍കിയതിലൂടെ 2600 കോടി നഷ്​ടമായെന്നും കേന്ദ്രസര്‍ക്കാര്‍ പറയുന്നു. ബി.ജെ.പി ഭരിക്കുന്ന അസമിലാണ്​ യോഗ്യതയില്ലാത്തവരുടെ എണ്ണം ഏറ്റവും കൂടുതല്‍. ഇവിടെ 16 ശതമാനം പേര്‍ക്കും യോഗ്യതയില്ല. ആന്ധ്രപ്രദേശ്​, മഹാരാഷ്​ട്ര, ഒഡിഷ എന്നീ സംസ്ഥാനങ്ങളിലും യോഗ്യതയില്ലാത്തവരുടെ എണ്ണം കൂടുതലാണ്​. പ്രതിവര്‍ഷം കര്‍ഷകര്‍ക്ക്​ 6000 രൂപ ധനസഹായം നല്‍കുന്ന പദ്ധതിയാണ്​ കിസാന്‍ സമ്മാന്‍ നിധി. ഗഡുക്കളായാണ്​ തുക വിതരണം ചെയ്യുക.

Related Articles

Back to top button