KeralaLatest

ക്രിമിനൽ പശ്ചാത്തലമുള്ള സ്ഥാനാർത്ഥികൾ വിവരങ്ങൾ മാദ്ധ്യമങ്ങളിൽ പരസ്യപ്പെടുത്തണം

“Manju”

കൊച്ചി: ക്രിമിനൽ പശ്ചാത്തലമുള്ള സ്ഥാനാർത്ഥികൾ മത്സരിക്കന്നതിന് മുൻപ് സത്യവാങ്മൂലം നൽകണമെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണ. കേസുകൾ സംബന്ധിച്ച വിവരങ്ങൾ മൂന്ന് മാദ്ധ്യമങ്ങളിൽ പരസ്യപ്പെടുത്തണം. തെരഞ്ഞെടുപ്പ് കമ്മീഷൻ വിലയിരുത്തിയതിനു ശേഷമേ ഇവർക്ക് മത്സരിക്കാൻ സാധിക്കുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

ക്രിമിനൽ പശ്ചാത്തലമുള്ള ആളുകളെ സ്ഥാനാർത്ഥിയാക്കുന്നതിനെ കുറിച്ച് രാഷ്ട്രീയ പാർട്ടികളോട് വിശദീകരണം തേടും. തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. പ്രവർത്തനങ്ങളിൽ വീഴ്ച വരുത്തുന്ന ഉദ്യേഗസ്ഥർക്കെതിരെ കനത്ത നടപടിയുണ്ടാകുമെന്നും ടിക്കാറാം മീണ വ്യക്തമാക്കി.

കണ്ണൂരും കാസർകോടും ഉൾപ്പെടെയുള്ള ജില്ലകളിൽ മുൻ തെരെഞ്ഞെടുപ്പുകളിൾ സംഭവിച്ചതുപോലെ കള്ളവോട്ട് നടക്കാതിരിക്കാൻ കർശന നടപടിക്കൊരുങ്ങുകയാണ് തെരെഞ്ഞെടുപ്പ് കമ്മീഷൻ. മലബാറിലെ കള്ളവോട്ട് പാരമ്പര്യം തടയുമെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കിയിരുന്നു. കള്ളവോട്ട് ചെയ്യുന്നവർക്കും സഹായിക്കുന്ന ഉദ്യോഗസ്ഥർക്കുമെതിരെ കർശന നടപടിയെടുക്കും. പ്രശ്നബാധിത ബൂത്തുകളിൽ വിന്യസിക്കാൻ കൂടുതൽ കേന്ദ്രസേനയെ ആവശ്യപ്പെട്ടതായും അദ്ദേഹം അറിയിച്ചിരുന്നു.

Related Articles

Back to top button