IndiaInternationalLatest

എയര്‍ ഇന്ത്യയ്ക്ക് അമേരിക്കൻ വിമാനത്താവളങ്ങൾ ഉപയോഗിക്കാന്‍ അനുമതി.

“Manju”

ന്യൂയോര്‍ക്ക്: എയര്‍ ഇന്ത്യയ്ക്ക് അമേരിക്കൻ വിമാനത്താവളങ്ങൾ ഉപയോഗിക്കാന്‍ വീണ്ടും അനുമതി.  2019 ജൂലൈയില്‍ അമേരിക്ക എയര്‍ ഇന്ത്യയ്ക്ക് ഉണ്ടായിരുന്ന സൗകര്യം പിൻവലിച്ചിരുന്നു. ഇന്ത്യ ആവശ്യപ്പെടാതെയാണ് അമേരിക്ക അവിടത്തെ എല്ലാ വിമാനതാവളങ്ങളിലേയും ഗ്രൗണ്ട് ഹാന്റ്‌ലിംഗ് സൌകര്യങ്ങൾ എയര്‍ ഇന്ത്യക്ക് ഉപയോഗിക്കുവാനുള്ള സ്വാതന്ത്ര്യം പുന: സ്ഥാപിച്ചത്. അമേരിക്കയിലെ ഇന്ത്യന്‍ സ്ഥാനപതി തരണ്‍ജീത് സിംഗ് സന്ധുവാണ് വിവരം അറിയിച്ചത്.

അമേരിക്കയുടെ ഗതാഗതവിഭാഗം കൈകാര്യംചെയ്യുന്ന സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റാണ് എയര്‍ ഇന്ത്യയ്ക്ക് വീണ്ടും അനുമതി നല്‍കാന്‍ തീരുമാനിച്ചത്. ഇന്ത്യയുമായി ബന്ധം ശക്തമാകുന്നതിന്റെ ഭാഗമായാണ് വിവിധ മേഖലകളിലെ നിയന്ത്രണങ്ങള്‍ ഒഴിവാക്കുന്നതെന്നാണ് സൂചന. കൊറോണ പ്രതിരോധപ്രവര്‍ത്തനത്തിലും വന്ദേഭാരത് മിഷനിലും എയര്‍ ഇന്ത്യ നടത്തിയ സേവനവും അമേരിക്ക വിലയിരുത്തി.

Related Articles

Back to top button