KeralaLatest

ആറന്മുള സംഭവത്തിൽ സർക്കാരിനോ മന്ത്രിക്കോ കൈകഴുകാനാവില്ലെന്ന് അഡ്വ. മാത്യു കുഴിനാടൻ

“Manju”

മാസം 70645500/- ( ഏഴു കോടി ആറര ലക്ഷത്തോളം രൂപ) നൽകി 315 ആംബുലൻസുകൾ കിലോമീറ്ററിന് ശരാശരി 224 രൂപ നിരക്കിൽ ഏർപ്പാട് ചെയ്തത് ഈ സർക്കാരും മന്ത്രിയുമാണ്.

ഇതിലെ പ്രധാന വ്യവസ്ഥ എന്നു പറയുന്നത് ഈ 108 ആംബുലൻസിൽ ലൈഫ് സേവിങ് എക്യുപ്പ്മെൻസും, മരുന്നും, ഒരു ടെക്നീഷ്യനും ഉണ്ടാകും എന്നതാണ്. ഈ ആംബുലൻസുകൾ എല്ലാം ജിപിഎസ് വഴി കൺട്രോൾ റൂമുമായി ബന്ധപ്പെടുത്തിയാണ് പ്രവർത്തിക്കുന്നത്. ഇതെല്ലാം ഉറപ്പുവരുത്തേണ്ടത് കരാർ എടുത്തിരിക്കുന്ന കമ്പനിയുടെ ബാധ്യതയാണ്. ഈ സേവനങ്ങളെല്ലാം ചേർത്താണ് ഈ വലിയ തുക നമ്മൾ കമ്പനിക്ക് നൽകുന്നത്. നാട്ടിലെ സ്വകാര്യ ആംബുലൻസുകൾ കിലോമീറ്ററിന് 20/- രൂപ നിരക്കിൽ ഓടുമ്പോഴാണ് ഈ 224 രൂപ എന്നതു കൂടി ഓർക്കണം.

1. എന്തുകൊണ്ട് പാരാമെഡിക്കൽ സ്റ്റാഫ് ഉണ്ടായില്ല? ആ കാര്യത്തിൽ കമ്പനിക്ക് എന്തെങ്കിലും ഇളവു നൽകിയിട്ടുണ്ടോ?

2. എന്തുകൊണ്ട് സർക്കാർ നിയന്ത്രണത്തിലുള്ള ജിപിഎസ് സംവിധാനം അല്ലെങ്കിൽ കൺട്രോൾ റൂം പ്രവർത്തിച്ചില്ല?

മറക്കാനും ഒളിക്കാനും എന്തോ ഉണ്ട് എന്ന് ഞാൻ ബലമായി സംശയിക്കുന്നു..

ഈ ചോദ്യങ്ങൾക്ക് മന്ത്രി ഉത്തരം പറഞ്ഞേ മതിയാകൂ…. അഡ്വ. മാത്യു കുഴിനാടൻ ആരോപിച്ചു

Related Articles

Back to top button