KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ആശ്രമത്തിൽ ഇന്ന് (11-2-2024,ഞായറാഴ്ച) നടക്കുന്ന പ്രധാനപരിപാടികൾ

“Manju”

ശാന്തിഗിരി ആശ്രമത്തിൻ്റെ സഹകരണത്തോടെ തിരുവനന്തപുരത്ത് ലോകസമാധാന ഉച്ചകോടി നടക്കുന്നു. ഇന്ന് (11/02/2024) വൈകിട്ട് 5 ന് സമാപനം

പൂജിതപീഠം സമർപ്പണം പുഷ്പസമർപ്പണം :

  • പൂജിതപീഠം സമർപ്പണം ആഘോഷം : രാവിലെ 6 മണിയുടെ ആരാധനയ്ക്ക് ശേഷം പുഷ്പ സമർപ്പണം ഇരുപത്തിഒൻപതാം ദിവസം.

    ആശ്രമം പ്രസിഡന്റ് പങ്കെടുക്കുന്ന സാംസ്കാരിക സംഗമം (വി.എസ്.എൻ.കെ.)

  • പൂജിതപീഠം സമർപ്പണം ആഘോഷത്തോടനുബന്ധിച്ച് ശാന്തിഗിരി ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വിയുടെ നേതൃത്വത്തിൽ നടത്തുന്ന സാംസ്കാരിക സംഗമം ഇന്ന് രാവിലെ 10 മണിക്ക് ശാന്തിഗിരി ആശ്രമം, ഹരിപ്പാട് ഏരിയയിൽ നടക്കും. ഹരിപ്പാട് ഏരിയ ഹെഡ് സ്വാമി മധുരനാദൻ ജ്ഞാനതപസ്വി പങ്കെടുക്കും.

  • വൈകിട്ട് 5 മണിക്ക് ശാന്തിഗിരി ആശ്രമം, കൊട്ടാരക്കര ഏരിയയുടെ ആഭിമുഖ്യത്തിൽ ശാന്തിഗിരി ആശ്രമം കൊട്ടാരക്കര ബ്രാഞ്ചിൽ ചേരുന്ന സാംസ്കാരിക സംഗമത്തിലും ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി പങ്കെടുത്ത് മുഖ്യപ്രഭാഷണം നടത്തും. സ്വാമി മംഗളാനന്ദൻ ജ്ഞാനതപസ്വി സാന്നിദ്ധ്യമാവും.

  • ശാന്തിഗിരി ആശ്രമത്തിന്റെ വിവിധ ഏരിയയുടെ പരിധിയിലുള്ള യൂണിറ്റുകളിൽനടത്തിവരുന്ന ഈ മാസത്തെ (രണ്ടാമത്തെ ഞായറാഴ്ച നടത്തുന്ന) മാസപ്രാർത്ഥന വിവിധ ഭവനങ്ങളിലായി ഇന്ന് വൈകിട്ട് നടക്കും.

ആശ്രമം ജനറൽ സെക്രട്ടറി പങ്കെടുക്കുന്ന പൊതു പരിപാടികൾ

  • പരിശുദ്ധ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് തിരുമേനിയുടെ സ്ഥാനാരോഹണ ചടങ്ങുകളുടെ ഭാഗമായി നാളെ നാലാഞ്ചിറ ഗിരിദീപം കണ്‍വെന്‍ഷന്‍ സെന്ററില്‍ വൈകിട്ട് 7.15 ന് നടക്കുന്ന സ്നേഹ വിരുന്നില്‍ സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി പങ്കെടുക്കുന്നു.

ശാന്തിഗിരി ആശ്രമം, തിരുവനന്തപുരം റൂറല്‍ ഏരിയ:

പൂജിതപീഠം സമർപ്പണ ആഘോഷങ്ങളോടനുബന്ധിച്ചുള്ള ആശ്രമ പരിസര ശുചീകരണ കർമ്മം ഫെബ്രുവരി 11 ഞായറാഴ്ച വൈകിട്ട് 3 30ന് നടക്കുന്നു. തിരുവനന്തപുരം ഏരിയ (റൂറൽ) ആർട്സ് ആൻഡ് കൾച്ചർ ഡിവിഷനുകളുടെ പ്രവർത്തകർ പരിപാടിയിൽ പങ്കെടുക്കുന്നു.

ശാന്തിഗിരി ആശ്രമം, തമ്പകച്ചുവട് ബ്രാഞ്ച് : (ശാന്തിഗിരി വിശ്വസംസ്‌കൃതി കലാരംഗം) :

  • ശാന്തിഗിരി ആശ്രമം, തമ്പകചുവടു ബ്രാഞ്ചിൽ ഉച്ചക്ക് 12മണിക്ക് സ്വാമി ജഗത് രൂപ ജ്ഞാന തപസ്വി യുടെ നേതൃത്വത്തിൽ പഞ്ചവാദ്യം ക്ലാസ്സുകൾ ആരംഭിക്കുന്നു.

ആറ്റിങ്ങല്‍ ഏരിയ : ആറ്റിങ്ങല്‍ ഏരിയയുടെ ഫെബ്രുവരി മാസത്തെ മാസ പ്രാര്‍ത്ഥന ഇന്ന് നടക്കുന്നു. ആറ്റിങ്ങൽ യൂണിറ്റിലെ കെ. ഉത്തമൻ അവർകളുടെ വീടായ ശാന്തിഭവൻ, വാവുപാറ, കല്ലറ.പി.ഒ ഫോൺ: 97471685 39 – യിൽ വെച്ചാണ് മാസപ്രാർത്ഥന നടക്കുന്നത്.

യാമപ്രാർത്ഥന :

  • ശാന്തിഗിരിവിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന രാത്രി യാമപ്രാർത്ഥനയിൽ ഇന്ന് ശാന്തിഗിരി ആശ്രമം, കൊട്ടാരക്കര ഏരിയയിലെ ഭക്തരായിരിക്കും എത്തിച്ചേരുക.

ശാന്തിഗിരി വെൽനസിൽ ഇന്ന് : രാവിലെ മണിമുതൽ മണിവരെ

    • ഡോ. വന്ദന പി., മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ്, ഫോൺ 97447 20556

നൈറ്റ്ഷിഫ്റ്റ്

    • ഡോ. സേനു. എസ്. അഡീഷണൽ മെഡിക്കൽ ഓഫീസർ (സിദ്ധ)ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജ്. ഫോൺ – 99462 69503

Related Articles

Back to top button