KeralaLatest

ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 72 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്

“Manju”

സംസ്ഥാനത്ത് ഇന്ന് 72 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് കൊവിഡ് ബാധിച്ചത്. കണ്ണൂര്‍ 18, തൃശൂര്‍ 13, തിരുവനന്തപുരം 12, എറണാകുളം 11, കൊല്ലം ഒന്‍പത്, മലപ്പുറം മൂന്ന്, പത്തനംതിട്ട രണ്ട്, ആലപ്പുഴ, പാലക്കാട്, വയനാട്, കാസര്‍ഗോഡ് ഒന്ന് വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ നാല് ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.

അതേസമയം, സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,04,376 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,84,128 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനിലും 20,248 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2691 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Related Articles

Back to top button