EntertainmentLatest

ലാലേട്ടൻ്റെ ചിക്കന്‍കറി പരീക്ഷിച്ച് ജൂഡ് ആന്റണി

“Manju”

സോഷ്യല്‍ മീഡിയയിലൂടെ കഴിഞ്ഞ ദിവസം രസകരമായ കുക്കിംഗ് വീഡിയോയുമായി നമ്മുടെ പ്രിയ താരം മോഹന്‍ ലാല്‍ എത്തിയിരുന്നു. വെള്ളം ചേര്‍ക്കാൻ പാടില്ലാത്ത സ്പെഷ്യല്‍ ചിക്കന്‍ കറിയുണ്ടാക്കുന്ന വീഡിയോ ആണ് താരം ആരാധകര്‍ക്കായി പങ്കുവെച്ചത്. അദ്ദേഹത്തിന്റെ ഭാര്യ സുചിത്രയും വീഡിയോയില്‍ ഉണ്ടായിരുന്നു. സോഷ്യല്‍ മീഡിയയില്‍ വൈറലായ കുക്കിംഗ് വീഡിയോയ്‌ക്ക് താഴെ നിരവധി കമന്റുകളാണ് വന്നത്.

ഇപ്പോഴിതാ അദ്ദേഹത്തിന്റെ റെസിപി പരീക്ഷിച്ചുകൊണ്ട് വീട്ടില്‍ ചിക്കന്‍ കറിയുണ്ടാക്കിയ ചിത്രം പങ്കുവെച്ചിരിക്കുകയാണ് സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്. ‘ ലാലേട്ടന്‍ ഉണ്ടാക്കിയ ചിക്കന്‍ കറി ഇന്ന് എന്റെ ഭാര്യ ഉണ്ടാക്കിയപ്പോള്‍. പൊളി സാനം… താങ്ക്യൂ ലാലേട്ടാ ‘ എന്നാണ് ചിത്രത്തോടൊപ്പം ജൂഡ് കുറിച്ചത് .

Related Articles

Back to top button