KeralaMalappuram

കനത്ത മഴയിൽ നെൽകർഷകരുടെ ആശങ്ക വർധിക്കുന്നു

“Manju”

പി.വി.എസ്

മലപ്പുറം: ഒരാഴ്ചയായി തുടരുന്ന ശക്തമായ മഴയിൽ കൃഷിയിടങ്ങൾ വെള്ളത്തിലായി. ഉഴുത് മറിച്ച് നിലം പാകപ്പെടുത്തിയ പാടങ്ങളിലും ഞാറ്റടി തയ്യാറാക്കിയ കണ്ടങ്ങളിലും
നടീൽ കഴിഞ്ഞ പാടശേഖരങ്ങളിലും വെള്ളം നിറഞ്ഞത് കർഷകരെ ആശങ്കയിലാക്കിയിരിക്കുകയാണ്. മഴ തുടർന്ന് കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കൃഷി നാശം സംഭവിക്കുമോ എന്നതാണ് കർഷകരെ ആശങ്കപ്പെടുത്തുന്നത്. മഴ തുടരുന്നത് മാമ്പഴകർഷകരേയും അലട്ടുന്നുണ്ട്. മാവുകൾ പൂത്ത് വരുന്ന സമയത്ത് കനത്ത മഴ മാമ്പൂ പൊഴിയാൻ ഇടയാക്കുമോ എന്നതാണ് കർഷകരേയും ആവലാതിപ്പെടുത്തുന്നത്.

Related Articles

Check Also
Close
Back to top button