KeralaThiruvananthapuram

കുളിക്കുന്നതിനിടയിൽ കരമനയറ്റിൽ കാണാതായ യുവാവിന്റെ മൃതദേഹം കൂവക്കുടി പാലത്തിനു സമീപം കണ്ടെത്തി

“Manju”

കൃഷ്ണകുമാര്‍ സി

വെള്ളനാട് കുളക്കോട് ആറ്റുകടവിൽ ശനി വൈകിട്ട് 3.30ന് കുളിക്കാനിറങ്ങവെ കാണാതായ പെരിങ്ങമ്മല സ്വദേശി സജിത് (19) ന്റെ മൃതദേഹം കണ്ടെത്തി. വെള്ളനാട് കൂവക്കുടി പാലത്തിനു സമീപം ഇന്ന് രാവിലെ കണ്ടെത്തുകയായിരുന്നു. ഇയാളെ രക്ഷപ്പെടുത്താനിറങ്ങി വെള്ളത്തിൽ മുങ്ങിയ വെള്ളനാട് കുളക്കോട് സ്വദേശി അരുണിൻ്റെ മൃതദേഹം സംഭവ ദിവസം വൈകിട്ട് കണ്ടെത്തിയിരുന്നു. സജിത്തിനായി ഫയർഫോഴ്സ് തെരച്ചിൽ നടത്തി വരുന്നതിനിടയിലാണ് മൃതദേഹം പാലത്തിനു സമീപം പൊങ്ങിയത്

Related Articles

Back to top button