KeralaLatestThiruvananthapuram

എം ശിവശങ്കറിന്റെ സസ്പെന്‍ഷന്‍ കാലാവധി നീട്ടി

“Manju”

സിന്ധുമോള്‍ ആര്‍
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ നീട്ടി. നാല് മാസത്തേക്കാണ് നീട്ടിയത്. ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയുടെ അധ്യക്ഷതയിലുള്ള കമ്മിറ്റിയുടേതാണ് ശുപാര്‍ശ. ചൊവ്വാഴ്ച മുതല്‍ 120 ദിവസത്തേക്കാണ് ശിവശങ്കറിന്റെ സസ്പെന്‍ഷന്‍ നീട്ടിയത്. ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ പുനഃപരിശോധിക്കുന്നതിന് ചീഫ് സെക്രട്ടറി അധ്യക്ഷനായി മൂന്നംഗ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. അഖിലേന്ത്യാ സര്‍വീസ് ചട്ടം അനുസരിച്ച്‌ ഐഎഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് 60 ദിവസം കഴിയുമ്ബോള്‍ പുനഃപരിശോധിക്കണം. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധത്തിന്റെ പേരില്‍ ജൂലായ് 17-നാണ് ശിവശങ്കറിനെ സസ്പെന്‍ഡ് ചെയ്തത്.

Related Articles

Back to top button