KeralaLatestThiruvananthapuram

വിഴിഞ്ഞം ആഴിമലയില്‍ കുളിക്കാന്‍ ഇറങ്ങിയ നാല് യുവാക്കളെ കടലില്‍ കാണാതായി, തിരച്ചില്‍ തുടരുന്നു

“Manju”

തിരുവനന്തപുരം : വിഴിഞ്ഞത്ത് കടലിൽ കുളിക്കാനിറങ്ങിയ നാലു യുവാക്കളെ കാണാതായി.പുല്ലുവിള സ്വദേശികളായ സന്തോഷ് വര്‍ഗ്ഗീസ്, സാബു, മനു, ജോണ്‍സണ്‍ എന്നിവരെയാണ് കാണാതായത്. കുളിക്കാനെത്തിയ സംഘത്തിലെ ഒരാള്‍ കുളിക്കുന്നതിനിടയില്‍ കടലില്‍ അകപ്പെടുകയായിരുന്നു. ഇയാളെ രക്ഷിക്കുന്നതിനുളള ശ്രമത്തിന് ഇടയിലായിരുന്നു നാലുപേര്‍ കടലില്‍ അകപ്പെട്ടത്. വിഴിഞ്ഞം പോലീസും ഫയര്‍ഫോഴ്‌സും സംഭവസ്ഥലത്തെത്തി തെരച്ചില്‍ ആരംഭിച്ചു. മറൈന്‍ എന്‍ഫോഴ്‌സും തിരച്ചില്‍ നടത്തുന്നുണ്ട്.

Related Articles

Back to top button