KeralaLatest

ആട്ടോ ഡ്രൈവറെ വീട്ടില്‍ കയറി കൊലപ്പെടുത്താന്‍ ശ്രമം: പ്രതികള്‍ പിടിയില്‍

“Manju”

സിന്ധുമോള്‍ ആര്‍

 

കൊല്ലം: യാത്രക്കൂലി ചോദിച്ചതിന് ആട്ടോറിക്ഷാ ഡ്രൈവറെ വീട്ടില്‍കയറി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്നുപേരെ ഓച്ചിറ പൊലീസ് അറസ്റ്റ് ചെയ്തു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കെ.എസ്. പുരം കോട്ടയ്ക്കുപുറം നീലംചേരി വടക്കതില്‍ രാജേഷ് (32), ബന്ധുക്കളായ ആലപ്പുഴ കൈനകരി പുത്തന്‍പറമ്ബില്‍ ദിലീപ് (31), രാഗേഷ് (21) എന്നിവരാണ് അറസ്റ്റിലായത്. കൈക്കും കാലിനും ഗുരുതരമായി പരിക്കേറ്റ ആട്ടോ ഡ്രൈവര്‍ ക്ലാപ്പന കൃഷ്ണവിലാസത്തില്‍ വാടകയ്ക്ക് താമസിക്കുന്ന ബാബുപിള്ളയെ (55) ആലപ്പുഴ മെഡിക്കല്‍ കേളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പൊലീസ് പറയുന്നത്. ബാബുവിന്റെ ആട്ടോയിലാണ് ഒന്നാം പ്രതി രാജേഷിന്റെ ഭാര്യയെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സക്കായി കൊണ്ടുപോയത്. കഴിഞ്ഞ ദിവസം ആട്ടോക്കൂലിക്കായി ബാബു രാജേഷിന്റെ വീട്ടില്‍ ചെന്നപ്പോള്‍ പ്രതികള്‍ മദ്യപിക്കുകയായിരുന്നു. കൂലിയുടെ പേരില്‍ വാക്കുതര്‍ക്കം ഉണ്ടാക്കി. പിന്നീട് വീട്ടില്‍ പോയ ബാബുവിനെ പ്രതികള്‍ രാത്രിയില്‍ വീട്ടില്‍ അതിക്രമിച്ചുകയറി ഇരുമ്പ് കമ്പി കൊണ്ട് ആക്രമിക്കുകയുമായിരുന്നു. ആട്ടോയും തല്ലിത്തകര്‍ത്തു. പ്രതികളെ കരുനാഗപ്പള്ളി മജിസ്ട്രേട്ട് കോടതി റിമാന്‍ഡ് ചെയ്തു.

Related Articles

Back to top button