IdukkiKeralaLatest

നെടുങ്കണ്ടം ടൗൺ പൂർണ്ണമായി അടച്ചു

“Manju”

ഇടുക്കി:കോവിഡ് -19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നെടുങ്കണ്ടം ടൗൺ പൂർണ്ണമായി അടച്ചു. തൂക്കുപാലം, നെടുംങ്കണ്ടം, കൽ കൂന്തൽ പ്രാമ്പാടുംപാറ പച്ചടി, എന്നിവടങ്ങളിൽ പോലീസ് പിക്കറ്റിംഗ് ഏർപ്പെടുത്തി.

മത്സ്യമൊത്തക്കച്ചവടക്കാരനും, ഗ്രാമപഞ്ചായത്ത്, എക്സൈസ്, ബാങ്ക് ഉദ്യോഗസ്ഥർക്കും ഉൾപ്പെടെ 48 പേർക്ക് ടൗണിൽ രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ആണ് 7 ദിവസത്തേയ്ക്കാണ് ടൗൺ പൂർണമായും അടച്ചത്.

സംസ്ഥാനത്തെ ഏറ്റവും വലിയ സമ്പർക്കങ്ങളിൽ ഒന്നാണ് നെടുങ്കണ്ടത്തെ മത്സ്യവ്യാപാരിയുടേതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

3,000 ത്തോളം ആളുകളുമായി ഇദ്ദേഹത്തിന് സമ്പർക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.

കുമളി എട്ടാംമൈൽ മുതൽ രാജാക്കാട്, രാജകുമാരി, പൂപ്പാറ, ചെമ്മണ്ണാർ, കമ്പംമേട് തുടങ്ങി അതിർത്തി മേഖലയിലെ ഒട്ടുമുക്കാലും പട്ടണങ്ങളിൽ ഇദ്ദേഹം എത്തിയിരുന്നതായാണ് വിവരം.

നെടുങ്കണ്ടം ഗ്രാമ പഞ്ചായത്ത് ഓഫീസിൽ സെക്രട്ടറി ഉൾപ്പെടെയുള്ള ജീവനക്കാരും, ജനപ്രതിനിധികളും അടക്കം 40ഓളം പേർ നിരീക്ഷണത്തിലാണ്‌.

രാഷ്ട്രീയ സമരങ്ങൾ ഉൾപ്പെടെയുള്ള കൂടിച്ചേരലുകളും വൻ ഭീഷണിയാണ് ഉയർത്തുന്നത്.

Related Articles

Back to top button