അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1401 കേസുകള്‍; 767 അറസ്റ്റ്; പിടിച്ചെടുത്തത് 26 വാഹനങ്ങള്‍
എസ് സേതുനാഥ്
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1401 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 767 പേരാണ്. 26 വാഹനങ്ങളും പിടിച്ചെടുത്തു.
മാസ്ക് ധരിക്കാത്ത 5990 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന് ലംഘിച്ചതിന് 7 കേസുകളും രജിസ്റ്റര്‍ ചെയ്തു.
ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)
തിരുവനന്തപുരം സിറ്റി – 142, 9, 6
തിരുവനന്തപുരം റൂറല്‍ -206, 133, 9
കൊല്ലം സിറ്റി – 125, 39, 2
കൊല്ലം റൂറല്‍ – 633, 0, 0
പത്തനംതിട്ട – 30, 34, 02
ആലപ്പുഴ- 35, 15, 0
കോട്ടയം – 10, 07, 0
ഇടുക്കി – 9, 2, 0
എറണാകുളം സിറ്റി – 12, 11, 01
എറണാകുളം റൂറല്‍ – 19, 26, 0
തൃശൂര്‍ സിറ്റി – 11, 25, 2
തൃശൂര്‍ റൂറല്‍ -14, 47, 2
പാലക്കാട് – 11, 12, 0
മലപ്പുറം – 9, 14, 01
കോഴിക്കോട് സിറ്റി -06, 17, 0
കോഴിക്കോട് റൂറല്‍ – 54, 237, 1
വയനാട് – 5, 0, 0
കണ്ണൂര്‍ – 5, 14, 0
കാസര്‍ഗോഡ് – 65, 125,0