Thiruvananthapuram

കല്ലൂർ ഗവ.യു.പി സ്കൂൾ കണിയാപുരം BRC യുടെ നേതൃത്വത്തിൽ നടക്കുന്ന പുസ്തക വണ്ടിയുടെ പോത്തൻകോട് ഗ്രാമ പഞ്ചായത്ത് തല ഉദ്ഘാടനം

“Manju”

ജ്യോതിനാഥ് കെ പി

കല്ലൂർ ഗവ.യു.പി സ്കൂൾ കണിയാപുരം BRC യുടെ നേതൃത്വത്തിൽ നടക്കുന്ന പുസ്തക വണ്ടിയുടെ പോത്തൻകോട് ഗ്രാമ പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ ശ്രീ.കെ വേണുഗോപാലൻ നായർ കല്ലൂർ സ്കൂളിൽ നിർവ്വഹിച്ചു. കുട്ടികൾക്ക് സ്കൂളിൽ എത്താൻ കഴിയാത്ത സാഹചര്യത്തിൻ ലൈബ്രററി പുസ്തകങ്ങൾ കുട്ടികളുടെ വീട്ടിലെത്തിച്ച് വായന പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയാണിത്.
കല്ലൂർ ഗവ.യു.പി സ്കൂളിന് ശ്രീ.സി ദിവാകരൻ MLA അനുവദിച്ച അഞ്ച് കംപ്യൂട്ടറുകളും സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് സ്കൂൾ ഹൈടെക് ആക്കുന്നതിന്റെ ഭാഗമായി അനുവദിച്ച 5 ലാപ്ടോപ്പുകളും , രണ്ട് പ്രൊജകറ്ററുകളും അടങ്ങിയ കംപ്യൂട്ടർ ഉപകരണങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് സ്കൂളിന് സമർപ്പിച്ചു.

കല്ലൂർ സ്കൂളിൽ നിന്ന് ആരംഭിച്ച പുസ്തക വണ്ടി പോത്തൻകോട് പഞ്ചായത്തിലെ വിവിധ സ്കൂളുകളിൽ പര്യടനം നടത്തും.

കല്ലൂർ സ്കൂൾ PTA പ്രസിഡന്റ് എം.എ. ഉറൂബ് അധ്യക്ഷത വഹിച്ച യോഗത്തിൽ രണ്ട് പരിപാടികളുടെയും ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് നിർവഹിച്ചു. കണിയാപുരം BPO ഡോ. സന്തോഷ് പദ്ധതി വിവരണം നടത്തി. പ്രശസ്ത സാഹിത്യകാരൻ കലാം കൊച്ചേറ പുസ്തക വിതരണം നടത്തി. BRC കോ ഓഡിനേറ്ററൻ മാരായ ശ്രീ ദിനേശ്, ശ്രീ.സതീഷ് എന്നിവർ ആശംസ പറഞ്ഞു. HM ശ്രീമതി ഷമീനാ ബീഗം സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി ജി. ഗോപകുമാർ നന്ദിയും പറഞ്ഞു

Related Articles

Back to top button