KeralaLatest

കൊച്ചി മെട്രോയില്‍ വിവാഹ ഷൂട്ടിന് അനുമതി

“Manju”

കൊച്ചി: കൊച്ചി മെട്രോയെ ലാഭത്തിലാക്കുക എന്ന ലക്ഷ്യത്തോടെ മെട്രോ സ്റ്റേഷനുകളിലും ട്രെയിനുകളിലും ഇനി മുതല്‍ വിവാഹ ഷൂട്ടിന് അനുമതി. സേവ് ദ ഡേറ്റ് ഫോട്ടോ ഷൂട്ട് കേരളത്തില്‍ ട്രെന്റിം​ഗ് ആയ സാഹചര്യത്തില്‍ മെട്രോയില്‍ നിന്നുള്ള വധൂവരന്മാരുടെ കിടിലന്‍ ഫോട്ടോകളും ഇനി കാണാം.

വിവാഹ ഷൂട്ടിനായി മെട്രോയെ വാടകയ്ക്ക് നല്‍കുന്നതിലൂടെ ഈ രം​ഗത്തെ പുതിയ പരീക്ഷണങ്ങളായിരിക്കും വരും ദിവസങ്ങളില്‍ സംഭവിക്കുക. ഒരു കോച്ച്‌ അല്ലെങ്കില്‍ മൂന്ന് കോച്ച്‌ ബുക്ക് ചെയ്യാം. നി‍ര്‍ത്തിയിട്ടിരിക്കുന്ന ട്രെയിനിലും ഓടുന്ന ട്രെയിനിലും ഷൂട്ട് ചെയ്യാവുന്നതാണ്.

ആലുവയില്‍ നിന്ന് പേട്ടയിലേക്കും തിരിച്ചും യാത്ര ചെയ്തുകൊണ്ട് ഷൂട്ട് ചെയ്യാം, മറ്റ് തടസങ്ങളില്ല. എന്നാല്‍ ഓരോന്നിനും നിരക്കുകള്‍ വ്യത്യാസപ്പെട്ടിരിക്കും. നി‍ര്‍ത്തിയിട്ടിരിക്കുന്ന ട്രെയിനില്‍ രണ്ട് മണിക്കൂ‍ര്‍ ഷൂട്ട് ചെയ്യാന്‍ 5000 രൂപയാണ് നിരക്ക്. മൂന്ന് കോച്ചിന് 12000 രൂപ നിരക്ക് വരും.

സഞ്ചരിക്കുന്ന ട്രെയിനില്‍ ഷൂട്ട് ചെയ്യണമെങ്കില്‍ ഒരു കോച്ചിന് 8000 രൂപയും മൂന്ന് കോച്ചിന് 17500 രൂപയുമാണ്. മാത്രമല്ല, ഷൂട്ടിന് മുമ്പ് സെക്യൂരിറ്റി ഡെപ്പോസിറ്റ് നല്‍കണം. ഒരു കോച്ചിന് 10000 രൂപയാണ് ഡെപ്പോസിറ്റ്, മൂന്ന് കോച്ചിന് 25000 രൂപയും ഡെപ്പോസിറ്റായി നല്‍കണം. ഷൂട്ട് കഴിയുമ്പോള്‍ ഈ തുക തിരിച്ച്‌ നല്‍കും.

 

Related Articles

Back to top button