IndiaLatest

രാജ്യത്തെ കോവിഡ് വാക്‌സിനേഷന്‍ 58 കോടി കടന്നു

“Manju”

ഡല്‍ഹി: രാജ്യത്തെ കോവിഡ് വാക്‌സിനേഷന്‍ 58 കോടി പിന്നിട്ടു. ഇന്നത്തെ കണക്ക് പ്രകാരം 58,89,97,805 ഡോസ് വാക്‌സിനുകളാണ് രാജ്യത്ത് വിതരണം ചെയ്‌തത്‌. 65,03,493 സെഷനുകളിലൂടെയാണ് ജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കിയതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അതേസമയം ദേശീയ രോഗമുക്‌തി നിരക്ക് 97.68 ശതമാനമായി ഉയര്‍ന്നു. 2020 മാര്‍ച്ചിനുശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 39,486 പേരാണ് രാജ്യത്ത് കോവിഡില്‍ നിന്നും മുക്‌തി നേടിയത്. ഇതുവരെ 3,17,20,112 പേര്‍ രോഗമുക്‌തി നേടിയിട്ടുണ്ട്.

Related Articles

Back to top button