Sports

ഐ പിഎൽ ശ്രേയസ് അയ്യർക്ക് 12 ലക്ഷം രൂപ പിഴ

“Manju”

ശ്രീജ.എസ്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ നായകന്‍ ശ്രേയസ് അയ്യര്‍ക്ക് 12 ലക്ഷം രൂപ പിഴ. ഇന്നലെ നടന്ന സണ്‍റൈസേഴ്‌സ് ഹൈദരബാദും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മിലുള്ള മത്സരത്തിലെ പിഴവിനാണ് ശ്രേയസ് അയ്യര്‍ക്ക് പിഴയിട്ടത്.

കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരിലാണ് 12 ലക്ഷം രൂപ പിഴ അടയ്‌ക്കേണ്ടത്. ഈ ഐപിഎല്‍ സീസണില്‍ ഇത് രണ്ടാം തവണയാണ് ഒരു നായകന് കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ 12 ലക്ഷം രൂപ പിഴ ലഭിക്കുന്നത്. നേരത്തെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീം നായകന്‍ വിരാട് കോഹ്‌ലിക്കാണ് 12 ലക്ഷം രൂപ പിഴയൊടുക്കേണ്ടിവന്നത്.

Related Articles

Back to top button