Kerala

കർക്കിടക മാസ പൂജ : ജൂലായ് 16ന് ശബരിമല നട തുറക്കും

“Manju”

പത്തനംതിട്ട : കർക്കിടക മാസ പൂജകൾക്കായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട ജൂലായ് 16 ന് വൈകുന്നേരം 5 മണിക്ക് തുറക്കും. 17 മുതൽ മാത്രമെ ഭക്തർക്ക് പ്രവേശനം ഉണ്ടാവുകയുള്ളൂ. ഒരു ദിവസം 5000 ഭക്തർക്ക് വീതം ദർശനത്തിനായി അവസരം ലഭിക്കും. വെർച്വൽ ക്യൂ ബുക്കിംഗ് സംവിധാനത്തിലൂടെ മാത്രമെ ഭക്തർക്ക് ഇക്കുറി ശബരിമല അയ്യപ്പ ദർശനത്തിനായി എത്തിച്ചേരാൻ സാധിക്കൂ എന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു.

വെർച്വൽ ക്യൂബുക്കിംഗിലൂടെ ശബരിമല കയറാൻ അനുമതി ലഭിക്കുന്നവർ 48 മണിക്കൂറിനുള്ളിൽ എടുത്ത കൊറോണ ആർടിപിസിആർ പരിശോധനാ നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈയ്യിൽ കരുതണം. കൊറോണയുടെ രണ്ട് പ്രതിരോധ വാക്‌സിൻ എടുത്തവർക്കും ദർശനത്തിന് അനുമതി ലഭിക്കും. കർക്കിടക മാസ പൂജകൾ പൂർത്തിയാക്കി ജൂലൈ 21 ന് രാത്രിയാണ് നട അടയ്ക്കുക. വെർച്വൽ ക്യൂ സംവിധാനത്തിൽ ദർശനത്തിനായി ബുക്കിംഗ് ലഭിക്കാത്ത ആരെയും മലകയറാൻ അനുവദിക്കുകയില്ലെന്നും ദേവസ്വം ബോർഡ് വ്യക്തമാക്കി.

Related Articles

Back to top button