KeralaLatest

സംസ്ഥാനത്ത് മരുന്നുകളുടെ വില ഉയരുന്നു

“Manju”

ശ്രീജ.എസ്

ആലപ്പുഴ: ഔഷധ നിര്‍മ്മാണ കമ്പനികള്‍ക്ക് വര്‍ഷം തോറും 10 ശതമാനം വരെ വില വര്‍ദ്ധിപ്പിക്കാനുള്ള അനുവാദമുള്ളതും ചൈനയില്‍ നിന്നുള്ള അസംസ്കൃത വസ്തുക്കളുടെ ഇറക്കുമതി കേന്ദ്രം അവസാനിപ്പിച്ചതും , സംസ്ഥാനത്ത് മരുന്നുകളുടെ വില കൂടാന്‍ കാരണമായി.

ജന്‍ ഔഷധി ശാലകളില്‍ പരമാവധി മൂന്ന് രൂപ വരെ വര്‍ദ്ധിച്ചപ്പോള്‍, പൊതു വിപണിയില്‍ പത്ത് മുതല്‍ പതിനഞ്ച് രൂപയുടെ വരെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത് . ഔഷധ നിര്‍മ്മാണത്തിനാവശ്യമുള്ള സജീവ രാസനാമ ചേരുവകള്‍ ഇന്ത്യ പ്രധാനമായും ചൈനയില്‍ നിന്നാണ് ഇറക്കുമതി ചെയ്യുക. അതിര്‍ത്തി തര്‍ക്കത്തിന്റെ പശ്ചാത്തലത്തില്‍ ഇവയ്ക്ക് 20 ശതമാനം വരെ ചൈന വില ഉയര്‍ത്തി . കൊവിഡ് വ്യാപകമായതോടെ ചൈനയില്‍ നിന്നുള്ള അസംസ്കൃത വസ്തുക്കളുടെ ഇറക്കുമതി കേന്ദ്രം നിര്‍ത്തുകയും ഉണ്ടായി .

ഇപ്പോള്‍ മറ്റ് രാജ്യങ്ങളെ ആശ്രയിക്കാന്‍ തുടങ്ങിയതോടെ വിലയില്‍ കാര്യമായ വ്യത്യാസമാണ് ഉണ്ടായിരിക്കുന്നത് .വില നിയന്ത്രണ പട്ടികയില്‍ ഉള്‍പ്പെടാത്ത മരുന്നുകളുടെ വിലയില്‍ വര്‍ഷം തോറും പത്ത് ശതമാനം വര്‍ദ്ധനവ് വരുത്താന്‍ നിര്‍മ്മാതാക്കള്‍ക്ക് ദേശീയ ഔഷധ വില നിയന്ത്രണ അതോറിട്ടിയുടെ അനുവാദമുണ്ടന്നാണ് പറയുന്നത് . ഇതാണ് വില വര്‍ദ്ധനവിനുള്ള മറ്റൊരു കാരണമായി ചൂണ്ടിക്കാട്ടുന്നത്.

Related Articles

Back to top button