Thiruvananthapuram

ദേശീയ ആരോഗ്യദൗത്യത്തിന്റെ മെഡിക്കൽ ക്യാമ്പ്

“Manju”

ജ്യോതിനാഥ് കെ പി

കോറോണ വ്യാപനത്തെ തുടർന്ന് ജീവിത ശൈലി രോഗങ്ങളായ പ്രമേഹം, ബി.പി തുടങ്ങിയവ പരിശോധിക്കാതെയും മരുന്നു കഴിക്കാതെയും ബുദ്ധിമുട്ടിലായവർക്ക് ആശ്വാസമായി ദേശീയ ആരോഗ്യദൗത്യത്തിന്റെ മെഡിക്കൽ ക്യാമ്പ് .പോത്തൻകോട് പുലിവീട് വാർഡിലെ പാലോട്ടുകോണം, മിച്ചഭൂമി കോളനികളിലുള്ളവർക്ക് വേണ്ടി നടന്ന മെഡിക്കൽ ക്യാമ്പ് ഗ്രാമപഞ്ചായത്ത് അംഗം എം.ബാലമുരളി ഉദ്ഘാടനം ചെയ്തു.ഡോ:അഞ്ജന, സ്റ്റാഫ് നഴ്സ് ദിവ്യ, ലാബ് ടെക്നീഷ്യൻ വിഷ്ണു, ഹെൽത്ത് സ്റ്റാഫുകളായ അമ്പിളി, രാഖി, ഹർഷകുമാർ ആശാവർക്കർമാരായ ഗിരിജാംബിക, ലത എന്നിവർ നേതൃത്വം നൽകി. അൻപതിൽപരം ആൾക്കാരെ പരിശോധിച്ച് മരുന്നുകൾ നൽകി.

 

Related Articles

Back to top button