KeralaLatest

താമരശേരി പോലീസ് സ്റ്റേഷനു മുന്നിൽ യൂത്ത് വിങിന്റെ പ്രതിഷേധം

“Manju”

ജുബിൻ ബാബു എം.

താമരശ്ശേരി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ്‌ ടി. നസിറുദ്ധീനെ പോലീസ് അകാരണമായി കയ്യേറ്റം ചെയ്തതിലും അധിക്ഷേപിച്ചതിലും പ്രതിഷേധിച്ചു കെ.വി. വി.ഇ.സ് യൂത്ത് വിങ് കൊടുവള്ളി മണ്ഡലം താമരശ്ശേരി പോലീസ് സ്റ്റേഷന്റെ മുന്നിൽ പ്ലക്കാർഡുകൾ ഉയർത്തി ശക്തമായ പ്രേതിഷേധം രേഖപെടുത്തി.

കേരളമൊന്നാകെ റെഡ് സോൺ ഒഴികെ ചെറുകിട വ്യാപാര സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാമെന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ചു ഒരാഴ്ച കഴിഞ്ഞിട്ടും കോഴിക്കോട് ജില്ലയിൽ മാത്രം അനിശ്ചിതത്വം തുടരുകയാണ്. മിഠായി തെരുവിലുൾപ്പെടെ ഉള്ള ചെറുകിട വ്യാപാരികളുടെ വേദന മനസ്സിലാക്കി സംസ്ഥാന പ്രസിഡന്റ്‌ തന്നെ നേരിട്ട് വന്ന് കട തുറന്ന് പ്രതിഷേധിക്കാൻ എത്തിയപ്പോഴാണ് പോലീസിന്റെ മനുഷ്യത്വ രഹിതമായ നടപടി.
ഈ കോവിഡ് കാലത്തു മാതൃകാപരമായ പ്രവർത്തനം കാഴ്ച വെക്കുന്ന പോലീസ് സേനക്ക് മുഴുവനും അപമാനമായി പ്രവർത്തിച്ച പോലീസ് ഉദ്യോഗസ്ഥനെതിരെ ശക്തമായ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ടു.

യൂത്ത് വിംങ്ങ് ജില്ലാ ട്രഷറർ മുർത്താസ് താമരശേരി, കൊടുവള്ളി മണ്ഡലം ട്രഷറർ സത്താർ പുറായിൽ ,താമരശ്ശേരി യൂണിറ്റ് പ്രസിഡണ്ട് ഷമീർ, തുടങ്ങിയവർ പങ്കെടുത്തു. താമരശ്ശേരി പോലീസ് കേസെടുത്തു.

Related Articles

Back to top button