KeralaLatest

എസ്‌എസ്‌എല്‍സി ഐടി പ്രാക്ടിക്കല്‍ പരീക്ഷ നടത്തണമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍

“Manju”

തിരുവനന്തപുരം: കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ എസ്‌എസ്‌എല്‍സി ഐടി പ്രാക്ടിക്കല്‍ പരീക്ഷ നടത്തണമെന്ന് പൊതു വിദ്യാഭ്യാസ ഡയര്‍ക്ടര്‍. മെയ് അഞ്ച് മുതല്‍ ഐടി പ്രാക്ടിക്കല്‍ പരീക്ഷ ആരംഭിക്കണമെന്നാണ് വിജ്ഞാപനത്തില്‍ പറയുന്നത്. പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട നടപ്പാക്കേണ്ട നിര്‍ദ്ദേശങ്ങള്‍ പൊതു വിദ്യാഭ്യാസ ഡയര്‍ക്ടര്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ഹയര്‍ സെക്കന്ററി പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാറ്റിവെച്ചിരുന്നു. 28 ന് ആരംഭിക്കുന്ന പരീക്ഷകളാണ് മാറ്റിയത്. താത്കാലികമായി മാറ്റിവെച്ച പരീക്ഷകളുടെ പുതിയ തീയതി പിന്നീട് അറിയിക്കുമെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരിക്കുന്നത്.

Related Articles

Back to top button