InternationalLatest

ഷാര്‍ജയില്‍ പാര്‍ക്കിങ് ഫീസടക്കാന്‍ ടച്ച്‌ സ്ക്രീന്‍ സംവിധാനം

“Manju”

ശ്രീജ.എസ്

ഷാര്‍ജയില്‍ പാര്‍ക്കിങ് ഫീസടക്കാന്‍ ടച്ച്‌ സ്ക്രീന്‍ സംവിധാനം. എല്ലാ സേവനങ്ങളും ഡിജിറ്റലാക്കുന്നതിന്റെ മുനിസിപ്പാലിറ്റി ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കം. ഇത്തരത്തിലുള്ള പേയ്‌മെന്റ് മെഷീനുകള്‍ ഗള്‍ഫില്‍ തന്നെ ആദ്യമായാണെന്ന് മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ തബിത് അല്‍ തരിഫി പറഞ്ഞു.

ഉപഭോക്താക്കള്‍ക്ക് ഡിജിറ്റല്‍ സേവനങ്ങള്‍ നല്‍കുന്നതിന് പുറമെ അവരുടെ സമയവും പരിശ്രമവും കുറക്കുകയുമാണ് ലക്ഷ്യം. ഷാര്‍ജയിലെ വിവിധയിടങ്ങളിലായി 8519 പെയ്ഡ് പാര്‍ക്കിങ് സ്ഥലങ്ങള്‍ മുനിസിപ്പാലിറ്റിക്കുണ്ടെന്ന് കസ്റ്റമര്‍ സര്‍വീസ് മേഖല അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ ഖാലിദ് ബിന്‍ ഫലീഹ് അല്‍ സുവൈദി പറഞ്ഞു.

Related Articles

Back to top button