KeralaLatest

ഓടുന്ന ലോറിയില്‍ നിന്ന് ഇരുമ്പ് ഷീറ്റ് വീണ് രണ്ട് മരണം

“Manju”

ചാവക്കാട്: ദേശീയ പാതയില്‍ ട്രയിലര്‍ ലോറിയില്‍ നിന്ന് കെട്ടുപൊട്ടി ഇരുമ്ബ് ഷീറ്റുകള്‍ വീണ് രണ്ട് കാല്‍ നടയാത്രക്കാര്‍ക്ക് ദാരുണാന്ത്യം.
വെള്ളിയാഴ്ച്ച രാവിലെ 6.30 ഓടെ അകലാട് സ്കൂളിനു മുന്നിലാണ്‌ സംഭവം. കോഴിക്കോട് ഭാഗത്ത് നിന്ന് എറന്നാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയില്‍ നിന്നാണ് കാര്‍ഗോ ആവശ്യത്തിന് ഉ​പയോഗിക്കുന്ന ഇരുമ്ബ് ഷീറ്റുകള്‍ റോഡില്‍ വീണത്.
അകലാട് സ്വദേശികളായ മുഹമ്മദലി ഹാജി (70), ഷാജി (45) എന്നിവരാണ് മരിച്ചത്.
ലോറിയിലുണ്ടായിരുന്ന നൂറുകണക്കിന് ഇരുമ്ബ് ഷീറ്റുകളില്‍ മൂന്നെണ്ണം ഒഴികെ ബാക്കിയെല്ലാം കെട്ടുപൊട്ടി ​റോഡിലേക്ക് പതിക്കുകയായിരുന്നു. ഇവയുടെ അടിയില്‍പെട്ട ഇരുവരും തല്‍ക്ഷണം മരിച്ചു. നാട്ടുകാരും പൊലീസും ഓടിക്കൂടിയാണ് മുഹമ്മദലി ഹാജിയെയും ഷാജിയെയും ഷീറ്റുകള്‍ക്കടിയില്‍നിന്ന് പുറത്തെടുത്തത്.

Related Articles

Back to top button