Palakkad

ഐഐടി പ്രധാന ക്യാംപസിന് കേന്ദ്ര വിദ്യഭ്യാസമന്ത്രി ഇന്ന് തറക്കല്ലിടും

“Manju”

ശ്രീജ.എസ്

പാലക്കാട്; കഞ്ചിക്കേ‍ാട്ട് ഐഐടിയുടെ (ഇന്ത്യന്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഒ‍ാഫ് ടെക്നേ‍ാളജി)യുടെ പ്രധാന ക്യാംപസിന് ഇന്ന് തറക്കല്ലിടും, കേന്ദ്ര വിദ്യഭ്യാസമന്ത്രി രമേഷ് പെ‍ാഖ്രിയാല്‍ നിഷാങ്കാണ് തറക്കല്ലിടുക.ട്രാന്‍സിറ്റ് ക്യാംപസായ നിള മുഖ്യമന്ത്രി ഒ‍ാണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. ഐഐടി ബേ‍ാര്‍ഡ് ഒ‍ാഫ് ഗവര്‍ണേഴ്സ് ചെയര്‍മാന്‍ രമേഷ് വെങ്കിടേശ്വരന്‍ അധ്യക്ഷതവ​ഹിക്കും. ടങ്ങില്‍ മന്ത്രിമാരും മറ്റു ജനപ്രതിനിധികളും അക്കാദമിക് മേഖലകളിലുളളവരും പങ്കെടുക്കും.

കഞ്ചിക്കേ‍ാട്ട് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തു നല്‍കിയ 504 ഏക്കര്‍ സ്ഥലത്താണ് 3000 കേ‍ാടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ക്യാംപസ് നിര്‍മിക്കുക. ആദ്യഘട്ടത്തിന് 1300 കേ‍ാടി രൂപ അനുവദിച്ചു.ഐഐടിയെ കേന്ദ്രസര്‍ക്കാര്‍ ഇന്നവേഷന്‍ ഹബ്ബായും തിരഞ്ഞെടുത്തിട്ടുണ്ട്. തറക്കല്ലിടല്‍ വൈകുന്നതിനാല്‍ ക്യാംപസ് നിര്‍മാണം ജനുവരിയില്‍ ആരംഭിച്ചെങ്കിലും കേ‍ാവിഡ് കാരണം 4 മാസം തടസ്സപ്പെട്ടു., പ്രതിരേ‍ാധചട്ടമനുസരിച്ചു നിര്‍മാണം പുനരാരംഭിച്ചിട്ടുണ്ട്.
5 കെട്ടിടങ്ങള്‍ ഉള്‍പ്പെട്ട അക്കാദമിക് ബ്ലേ‍ാക്ക്, ഡിപ്പാര്‍ട്ട്മെന്റ് ബ്ലേ‍ാക്കുകള്‍, ക്ലാസ്മുറി സമുച്ചയം, വലിയ രണ്ടു ലാബുകള്‍, രണ്ടു ഹേ‍ാസ്റ്റലുകള്‍, അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കുമുള്ള വസതികള്‍ എന്നിവയുടെ നിര്‍മാണം ആദ്യം പൂര്‍ത്തിയാക്കും. ക്യാംപസ് സ്ഥലത്തെ 41 ഏക്കര്‍ വനഭൂമി ഐഐടിക്ക് കൈമാറി വനം പരിസ്ഥിതി മന്ത്രാലയം ഉത്തരവിട്ടു.

Related Articles

Back to top button