ചെന്നൈ : സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ശാന്തിഗിരി ആശ്രമം ചെയ്യൂര്‍ ബ്രാഞ്ചില്‍ സംഘടിപ്പിക്കുന്ന മക്കള്‍ ആരോഗ്യം മെഡിക്കല്‍ ക്യാമ്പിലെ സിദ്ധ ഡോക്ടര്‍മാരും വിദ്യാര്‍ത്ഥികളും ഇന്ന് രാവിലെ ചെയ്യൂര്‍ ആശ്രമത്തില്‍ എത്തിച്ചേര്‍ന്നു. ശാന്തിഗിരി ആശ്രമം ചെയ്യൂര്‍ ബ്രാഞ്ചില്‍ സ്വാമി ജ്യോതിര്‍ പ്രകാശ ജ്ഞാനതപസ്വി, ജനനി മംഗള ജ്ഞാനതപസ്വിനി, ഡോ.ജനനി ശ്യാമരൂപ ജ്ഞാനതപസ്വിനി എന്നിവര്‍ ചേര്‍ന്ന് മെഡിക്കല്‍ സംഘത്തെ സ്വീകരിച്ചു. ഇന്ന് ഉച്ച മുതല്‍ മെഡിക്കല്‍ ടീം സര്‍വ്വേ വര്‍ക്കുകള്‍ ആരംഭിക്കും. ജനുവരി 7 ന് നടക്കുന്ന മെഗാ മെഡിക്കല്‍ ക്യാമ്പിന് മുന്നോടിയായിട്ടാണ് സര്‍വ്വേ നടക്കുന്നത്. ജനുവരി ഏഴിന് മക്കള്‍ ആരോഗ്യം പദ്ധതിയുടെ ഉദ്ഘാടനം പ്രശസ്ത ചലച്ചിത്ര താരം തലൈവാസല്‍ വിജയ് നിര്‍വ്വഹിക്കും.
Related Articles
നടി ആക്രമിക്കപ്പെട്ട കേസില്‍ പി.ടി.തോമസ് എംഎല്‍എ സാക്ഷി വിസ്താരത്തിന് ഹാജരായി
August 17, 2020 5:37 PM
Check Also
Close
-
ജീവിത വിജയത്തിന് അടുക്കും ചിട്ടയും പ്രധാനം – ഡോ. അലക്സാണ്ടർ ജേക്കബ് ഐ.പി.എസ്.December 9, 2022 9:19 PM