KeralaLatestThiruvananthapuram

ലളിതകലാ അക്കാദമിയുടെ ആദ്യ ചിത്ര വിപണനകേന്ദ്രം ഉദ്ഘാടനം നാളെ

“Manju”

തിരു : കേരള ലളിതകലാ അക്കാദമിയുടെ ആദ്യത്തെ ചിത്ര വിപണന കേന്ദ്രത്തിന്റെ ഉദ്ഘാടനം നാളെ വൈകിട്ട് 3 ന് തിരുവനന്തപുരത്ത് സാംസ്‌കാരിക വകുപ്പ് മന്ത്രി എ. കെ. ബാലന്‍ നിര്‍വഹിക്കും. കോട്ടയ്ക്കകത്ത് സ്ഥിതിചെയ്യുന്ന സാംസ്‌കാരിക വകുപ്പിന്റെ അധ്യക്ഷ കാര്യാലയത്തിനോട് ചേര്‍ന്നാണ് വിപണന കേന്ദ്രം. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി മുഖ്യാതിഥിയായിരിക്കും. സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് , ഡയറക്ടര്‍ ടി. ആര്‍. സദാശിവന്‍നായര്‍, അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജ് തുടങ്ങിയവര്‍ സംസാരിക്കും. അക്കാദമിയുടെ പുതിയ സംരംഭമാണ് ആര്‍ട്ട് അറ്റ് ഹോം. വീടായാല്‍ ഒരു ചിത്രം ഒരു ശില്പം എന്നതാണ് ഈ സംരംഭത്തിലൂടെ പ്രാവര്‍ത്തികമാക്കുന്നത്. കോട്ടയത്ത് അക്കാദമിയുടെ പുതിയ ആര്‍ട്ട് ഗ്യാലറിയുടെ ഉദ്ഘാടനം മന്ത്രി എ. കെ. ബാലന്‍ ചൊവ്വാഴ്ച നിര്‍വഹിച്ചിരുന്നു. കോട്ടയം ഡിസി കിഴക്കേമുറിയിടം കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ ആധുനിക സംവിധാനങ്ങളോടെയാണ് ആര്‍ട്ട് ഗ്യാ ലറി ഒരുക്കിയിട്ടുള്ളത്. ഏറെ നിയന്ത്രണങ്ങളുള്ള കോവിഡ് – 19 ന്റെ പശ്ചാത്തലത്തില്‍ പരിമിതികളെ അതിജീവിച്ചാണ് അക്കാദമി വ്യത്യസ്തമായ നിരവധി പദ്ധതികള്‍ നടപ്പിലാക്കിവരുന്നതെന്ന് ചെയര്‍മാന്‍ നേമം പുഷ്പരാജ് പറഞ്ഞു. കോവിഡ്കാലത്ത് കലാകാരന്മാരെ സഹായിക്കുവാനായി 130 ചിത്രകാരന്മാര്‍ക്ക് വീടുകളില്‍ ക്യാ ന്‍വാസ് എത്തിച്ചു കൊണ്ടുള്ള ചിത്ര രചനാ ക്യാമ്പും 20 ശില്പികള്‍ക്ക് ആലപ്പുഴ യാണ്‍ മ്യൂസിയത്തിനും കൊല്ലം ആശ്രാമം മൈതാനത്തെ അഷ്ടശില്പ നിര്‍മാണത്തിനുമായി അക്കാദമി അവസരമൊരുക്കിയിരുന്നു. എറണാകുളത്ത് ടി. കെ. പത്മിനി ഗ്യാലറിയുടെ നിര്‍മാണവും പൂര്‍ത്തിയായിവരുന്നുവെന്ന് ചെയര്‍മാന്‍ അറിയിച്ചു.

Related Articles

Back to top button