IndiaLatest

യുപിയെ മാതൃകയാക്കി ലൗ ജിഹാദ് വിരുദ്ധ നിയമം പാസാക്കി മധ്യപ്രദേശ്, നിയമം കര്‍ശനമായി നടപ്പാക്കും

“Manju”

ഭോപ്പാല്‍: ഉത്തര്‍പ്രദേശിനെ മാതൃകയാക്കി ലൗ ജിഹാദ് വിരുദ്ധ നിയമം പാസാക്കി മധ്യപ്രദേശ് സര്‍ക്കാര്‍. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ അധ്യക്ഷതയില്‍ കൂടിയ പ്രേത്യേക മന്ത്രിസഭാ യോഗമാണ് നിയമത്തിന് അംഗീകാരം നല്‍കിയത്.
നിയമം കര്‍ശനമായി നടപ്പാക്കുമെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം ആഭ്യന്തര മന്ത്രി നരോത്തം സിംഗ് മിശ്ര പറഞ്ഞു. കഴിഞ്ഞ മാസം ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരും സമാനമായ നിയമം പാസാക്കിയിരുന്നു. ഡിസംബര്‍ 28 ന് ആരംഭിക്കുന്ന നിയമസഭയുടെ മൂന്ന് ദിവസത്തെ സമ്മേളനത്തിന് മുന്നോടിയായാണ് മന്ത്രിസഭ നിയമത്തിന് അനുമതി നല്‍കിയത്.
പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെയോ, സ്ത്രികളെയോ പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടയാളുകളെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയമാക്കിയാല്‍ പത്ത് വര്‍ഷം തടവും അമ്പതിനായിരം രൂപ പിഴയും വരെ ശിക്ഷ നല്‍കാം എന്ന് നിയമത്തില്‍ പറയുന്നു.
ഇതോടെ വിവാഹത്തിന് വേണ്ടിയാണ് മതം മാറുന്നതെങ്കില്‍ വിവാഹം അസാധുവാകും. വിവാഹ ശേഷം മതം മാറുന്നതിനും നിബന്ധനകള്‍ നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നു. അങ്ങനെയുള്ളവര്‍ ജില്ലാ മജിസ്ടേറ്റിന് അപേക്ഷ നല്‍കണം. ഇത് പരിശോധിച്ച ശേഷമായിരിക്കും മതപരിവര്‍ത്തനത്തിന് അനുമതി ലഭിക്കുക.ഉത്തര്‍പ്രദേശിനും മധ്യപ്രദേശിനും പിന്നാലെ കര്‍ണ്ണാടകയും ഹരിയാനയം ലൗ ജിഹാദ് വിരുദ്ധ നിയമം പാസ്സാക്കാന്‍ ഒരുങ്ങുകയാണ്.

Related Articles

Back to top button