InternationalLatest

ഗൂഗിള്‍ വാട്‌സാപ്പ് മെസേജുകള്‍ ചോര്‍ത്തുന്നു

“Manju”

ശ്രീജ.എസ്

യുഎസ് : വാട്‌സാപ്പിലൂടെ അയയ്ക്കുന്ന സ്വകാര്യ മെസേജുകള്‍ ഗൂഗിള്‍ ചോര്‍ത്തുന്നുണ്ടെന്ന് പരാതി. അമേരിക്കയിലെ പത്ത് സംസ്ഥാനങ്ങളാണ് ഗൂഗിളിനെതിരെ പരാതി നല്‍കിയിരിക്കുന്നത്. വാട്‌സാപ്പ് ആക്‌സസ് ഫെസ്ബുക്കിന് നല്‍കിയതായാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്.

2015 ല്‍ ഗൂഗിള്‍ ഫെയ്‌സ്ബുക്കുമായി കരാര്‍ ഒപ്പിട്ടിരുന്നു. ഈ കരാറില്‍ അമേരിക്കയിലെ ലക്ഷക്കണക്കിന് വാട്‌സാപ്പ് ഉപയോക്താക്കളുടെ എന്റ്ടുഎന്റ് എന്റ് ക്രിപ്റ്റഡ് മെസേജ്, വീഡിയോ, ഫോട്ടോ, ഓഡിയോ എന്നിവയുടെ ആക്‌സസ് ഫേസ്ബുക്കിന് നല്‍കി എന്നാണ് പരാതിയില്‍ വ്യക്തമാകുന്നത്. ഇത് സംബന്ധിച്ച തെളിവുകളും പരാതിക്കാര്‍ നല്‍കി.

ഉപയോക്താക്കളുടെ സ്വകാര്യത എന്ന മൗലികാവകാശത്തെ തികച്ചും അവഗണിച്ചുകൊണ്ടാണ് കമ്പനി ലാഭം പറ്റുന്നതെന്ന് പരാതിയില്‍ പറയുന്നു. ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ സംരക്ഷിക്കുന്നതില്‍ ഗൂഗിള്‍ വീഴ്ച വരുത്തുന്നണ്ടെന്നും പരാതിക്കാര്‍ ചൂണ്ടിക്കാട്ടി.

Related Articles

Back to top button