IndiaLatest

ഹാരിയർ കമൊ, സായുധസേനകളുടെ വീര്യം പ്രചോദനമാക്കിയ എസ്‍യുവി

“Manju”

പ്രീമിയം സ്പോർട് യൂട്ടിലിറ്റി വാഹനമായ ഹാരിയറിനു കമൊ പതിപ്പുമായി ടാറ്റ മോട്ടോഴ്സ്. ബോഡിയിലും അകത്തളത്തിലും സൈനിക പച്ച നിറത്തിന്റെ സ്പർശത്തോടെയെത്തുന്ന ഹാരിയർ കമൊയ്ക്ക് 16.50 ലക്ഷം രൂപ മുതലാണു ഷോറൂം വില. ഹാരിയറിന്റെ ഇടത്തരം വകഭേദങ്ങളായ എക്സ് ടി, എക്സ് ടി പ്ലസ്, എക്സ് സെഡ്, എക്സ് സെഡ് പ്ലസ്, എക്സ് സെഡ് എ, എക്സ് സെഡ് എ പ്ലസ് തുടങ്ങിയവയാണു കമൊ പതിപ്പായി ലഭ്യമാവുക. സാധാരണ ഹാരിയറിനെ അപേക്ഷിച്ച് 10,000 രൂപ പ്രീമിയം ഈടാക്കിയാണു ടാറ്റ മോട്ടോഴ്സ് കമൊ പതിപ്പ് വിൽപനയ്ക്കെത്തിക്കുന്നത്.

കമൊ ഗ്രീൻ നിറത്തിലെത്തുന്ന ഹാരിയർ കമൊയിൽ 17 ഇഞ്ച് കറുപ്പ് അലോയ് വീലും കമൊ ബാഡ്ജും ഇടംപിടിക്കുന്നുണ്ട്. കറുപ്പ് – ഗ്രേ വർണ സങ്കലനത്തിലാണ് അകത്തളം. കമൊ ഗ്രീൻ തയ്യലോടെ കറുപ്പ് ബെനെക് – കാലികൊ ലതർ അപ്ഹോൾസ്ട്രിയും കറുപ്പ് ഡാഷ് ടോപ്പും വാഹനത്തിലുണ്ട്. കൂടാതെ 26,999 രൂപ അധികവില ഈടാക്കി ഹാരിയറിനു രണ്ട് അക്സസറി പായ്ക്കുകളും ടാറ്റ മോട്ടോഴ്സ് വാഗ്ദാനം ചെയ്യുന്നുണ്ട്: കമൊ സ്റ്റെൽത്തും കമൊ സ്റ്റെൽത്ത് പ്ലസും. സവിശേഷ കമൊ ഗ്രാഫിക്സ്, ഹാരിയർ ബോണറ്റ് മാസ്കറ്റ്, റൂഫ് റയിൽ, സൈഡ് സ്റ്റെപ്, മുൻ പാർക്കിങ് സെൻസർ എന്നിവയൊക്കെ ഈ പായ്ക്കിലുണ്ട്. അകത്തളത്തിലാവട്ടെ പിൻസീറ്റിൽ ഓർഗനൈസർ, ‘ഒമെഗാർക്’ സ്കഫ് പ്ലേറ്റ്, സൺ ഷേഡ്, ത്രിമാന ഡിസൈനർ മോൾഡഡ് മാറ്റ്, ത്രിമാന ട്രങ്ക് മാറ്റ്, ആന്റി സ്കിഡ് ഡാഷ് മാറ്റ് എന്നിവയുമുണ്ട്.

ഹാരിയറിനു കരുത്തേകുന്നത് രണ്ടു ലിറ്റർ ഡീസൽ എൻജിനാണ്; 170 പി എസ് കരുത്തും 350 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. എക്സ് എം, എക്സ് സെഡ്, എക്സ് സെഡ് പ്ലസ് പതിപ്പുകളിൽ ആറു സ്പീഡ് ഓട്ടമാറ്റിക് ഗീയർബോക്സും മറ്റു വകഭേദങ്ങളിൽ ആറു സ്പീഡ് മാനുവൽ ഗീയർബോക്സുമാണു ട്രാൻസ്മിഷൻ. ഓട്ടമാറ്റിക് എ സി, കീ രഹിത എൻട്രി, ടിൽറ്റ് ആൻഡ് ടെലിസ്കോപിക് സ്റ്റീയറിങ് ക്രമീകരണം, ആറു വിധത്തിൽ ക്രമീകരിക്കാവുന്ന പവേഡ് ഡ്രൈവർ സീറ്റ്, ഓട്ടോ ഹെഡ്ലാംപും വൈപ്പറും, പനോരമിക് സൺറൂഫ്, സീനോൺ പ്രൊജക്ടർ ഹെഡ്ലാംപ്, ജെ ബി എൽ ഓഡിയോ സഹിതം ഏഴ് ഇഞ്ച് ടച് സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സംവിധാനം, സെമി ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്റർ എന്നിവയും ഹാരിയറിലുണ്ട്.

Related Articles

Back to top button