IndiaInternationalLatest

അനുമതി ലഭിച്ചാൽ ഖത്തറിൽ കോവിഡ് വാക്സിൻ ഉടൻ

“Manju”

സിന്ധുമോൾ. ആർ

ഖത്തറില്‍ കൊവിഡ് വാക്സിന്റെ ആദ്യ ഡോസുകള്‍ ഈ വര്‍ഷാവസാനത്തോടെ അല്ലെങ്കില്‍ 2021 ആദ്യം തന്നെ ലഭ്യമായേക്കുമെന്ന് അധികൃതര്‍. വന്‍കിട ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളായ ഫൈസര്‍, ബയോടെക് എന്നിവയുടെ കൊവിഡ് വാക്സിന് റെഗുലേറ്ററി അനുമതി ലഭിച്ചാല്‍ ഈ വര്‍ഷം അവസാനത്തോടെ അല്ലെങ്കില്‍ അടുത്ത വര്‍ഷം ആദ്യം തന്നെ ഖത്തറില്‍ പ്രാഥമിക ഡോസ് വാക്സിന്‍ ലഭ്യമാകുമെന്ന് കൊവിഡ് പകര്‍ച്ചവ്യാധി പ്രതിരോധ വകുപ്പ് മേധാവിയുമായ ഡോ.അബ്ദുല്ലത്തീഫ് അല്‍ ഖാല്‍ അറിയിച്ചു .

ഫൈസര്‍, ബയോടെക്‌ എന്നിവയുമായി നേരത്തെ തന്നെ ഖത്തര്‍ കരാര്‍ ഒപ്പുവച്ചിട്ടുണ്ട്. ഇരു കമ്പനികളുടെയും കോവിഡ് വാക്‌സീന്‍ 90 ശതമാനവും സുരക്ഷിതവും ഫലപ്രദവുമാണെന്ന് കഴിഞ്ഞ ദിവസമാണ് പ്രാഥമിക വിലയിരുത്തല്‍ റിപ്പോര്‍ട്ട് പുറത്തുവന്നത്.

Related Articles

Back to top button